സ്പാനിഷ് ലീഗിലെ അതികായരാണ് റയൽ മാഡ്രിഡും ബാഴ്സലോണയും. ഇരുടീമുകളും ഏറ്റുമുട്ടുന്ന എൽക്ലാസിക്കോ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിൽ റയൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളായപ്പോൾ ബാഴ്സലോണ ഇത്തവണ മോഹക്കുതിപ്പാണ് നടത്തുന്നത്.
റയലിനെ ഏറെ നാളുകളായി പിന്നിലാക്കിയാണ് ബാഴ്സലോണ ഒന്നാംസ്ഥാനത്ത് തുടരുന്നത്. സീസണിലെ രണ്ട് എൽക്ലാസിക്കോയിലും ബാഴ്സലോണയ്ക്കായിരുന്നു ജയം. അവസാന മത്സരത്തിൽ സെൽഫ് ഗോളാണ് റയലിന് തിരിച്ചടിയായത്.
യുവതാരങ്ങൾക്കൊപ്പം റോബർട്ട് ലെവൻഡോവ്സ്കിയെ ഗോളടിക്കാൻ നിയോഗിച്ചാണ് ബാഴ്സയുടെ മുന്നേറ്റം. ഇതിൽ റയൽ പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസും ആശങ്കയിലാണ്. സ്പാനിഷ് മാധ്യമങ്ങുടെ റിപ്പോർട്ട് അനുസരിച്ച് ബാഴ്സയുടെ മൂന്ന് താരങ്ങളാണ് റയലിന് ഭീഷണിയായി പെരസ് കാണുന്നത്. വരാനിരിക്കുന്ന മത്സരങ്ങളും ഈമൂന്ന് താരങ്ങൾ റയലിന് ഭീഷണിയാവുമെന്ന് പെരസ് കരുതുന്നു.
മിഡ്ഫീൽഡർ പെഡ്രി, സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, വിംഗർ ഒസ്മാൻ ഡെംബലേ എന്നിവരാണ് പെരസിന്റെ ഉറക്കം കെടുത്തുന്നത്.ഈ മൂന്ന്താരങ്ങൾ ഒത്തുചേർന്നാൽ ബാഴ്സലോണയെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല. ഡെംബലേ പരിക്കിന്റെ പിടിയിലാണെങ്കിലും രണ്ടാംപാദ എൽക്ലാസിക്കോ ആവുമ്പോഴേക്കും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 അഭിപ്രായങ്ങള്‍