പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഉടൻ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ബുംറയ്ക്ക് വരുന്ന ഐപിഎൽ സീസണും നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബൌളറാണ് ബുംറ.
ഇന്ത്യ യോഗ്യതനേടുകയാണെങ്കിൽ ജൂൺ ഏഴിന് ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ബുംറയ്ക്ക് നഷ്ടമാവും. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യതനേടും. ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
പുറത്തിന് പരിക്കേറ്റ ബുംറയ്ക്ക് ട്വന്റി 20ലോകകപ്പും ഏഷ്യാ കപ്പും നഷ്ടമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സ തുടരുന്ന ബുംറയ്ക്ക് ആവർത്തിച്ചുണ്ടാവുന്ന പരിക്ക് മാറാൻ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ,നവംബർ മാസങ്ങളിൽ ഇന്ത്യ വേദിയാവുന്ന ലോകകപ്പ് കൂടി പരിഗണിച്ചാവും ബുംറയുടെ കാര്യത്തിൽ ബിസിസിഐ തീരുമാനം എടുക്കുക.
Jasprit Bumrah's long-awaited return to cricket dealt another blow with the Indian pace spearhead all set to miss the upcoming Indian Premier League (IPL) 2023, ESPNCricinfo reported on Tuesday.
Mumbai Indians pacer Bumrah, who has been out of action at the international level since September 2022, has been given the option of undergoing back surgery.
0 അഭിപ്രായങ്ങള്‍