Ads

header ads

എംബാപ്പേയ്ക്ക് കളിക്കേണ്ടത് ഈ ഇറ്റാലിയൻ ക്ലബിൽ

 


ഫ്രഞ്ച് ലീഗിൽ പി എസ് ജിക്കായി ഗോളടിച്ച് മുന്നേറുകയാണ് യുവതാരം കിലിയൻ എംബാപ്പേ. ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വന്പൻമാരായ റയൽ മാഡ്രിഡ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എംബാപ്പേയെ ടീമിൽ നിലനിർത്താൻ പി എസ് ജിയും സാധ്യമായതെല്ലാം ചെയ്യും. കഴിഞ്ഞ സമ്മറിൽ ഫ്രഞ്ച് പ്രസിഡന്റ് വരെ ഇടപെട്ടാണ് ഒട്ടേറെ ഉപാധികളോടെ പി എസ് ജി എംബാപ്പേയെ ടീമിൽ നിലനിർത്തിയത്. 

എംബാപ്പേ പി എസ് ജിയിൽ അസംതൃപ്തനാണെന്നും റയലിലേക്ക് ചേക്കേറിയേക്കുമെന്നുമുള്ള റിപ്പോർട്ടുകൾ വീണ്ടും സജിവമാണ്. ഇതിനിടെ പ്രിയപ്പെട്ട ഇറ്റാലിയൻ ക്ലബ് ഏതെന്ന ചോദ്യം എംബാപ്പേ നേരിട്ടു. ഇറ്റാലിയൻ ലീഗിൽ കളിക്കുകയാണെങ്കിൽ അത് എ സി മിലാൻ മാത്രമായിരിക്കുമെന്നായിരുന്നു എംബാപ്പേയുടെ മറുപടി. 

എംബാപ്പേയുടെ വാക്കുകൾ ഇങ്ങനെ... മിലാനുമായുള്ള എന്റെ ബന്ധം സവിശേഷമാണ്. കുട്ടിക്കാലത്ത് തന്നെ പരിചരിക്കാൻ ഇറ്റാലിയൻ വനിതയുണ്ടായിരുന്നു. അവരും കുടുംബാംഗങ്ങളുമെല്ലാം എ സി മിലാന്റെ ആരാധകരായിരുന്നു. അവരിലൂടെയാണ് ഞാൻ  എ സി മിലാനെപ്പറ്റി അറിഞ്ഞത്. പിന്നീട് മിലാന്റെ എല്ലാ കളിയും കാണാൻ തുടങ്ങി. ചെറുപ്പത്തിൽ മിലാന്റെ ജഴ്സി അണിയുന്നത് ഹരമായിരുന്നുവെന്നും എംബാപ്പേ പറഞ്ഞു. 17 ഗോളുമായി ലീഗ് വണ്ണിലെ ടോപ് സ്കോററാണ് എംബാപ്പേ.



Paris Saint-Germain (PSG) superstar Kylian Mbappe has named AC Milan as the only club he would join if he were ever to play in Serie A. The French superstar told a fan after The Best FIFA Awards on Monday that he would join the Rossoneri if he ever makes a move to Italy.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍