Ads

header ads

എംബാപ്പേയെ വേണ്ടെന്ന് റയൽ മാഡ്രിഡ്

 


കുറേ നാളുകളായി റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ റഡാറിലുണ്ടായിരുന്ന താരമാണ് കിലിയൻ എംബാപ്പേ. കഴിഞ്ഞ സമ്മറിൽ എംബാപ്പേ റയലുമായി കരാറിന്റെ അരികിലെത്തിയിരുന്നു. വാക്കാൽ ധാരണയിൽ എത്തിയശേഷം അവസാന നിമിഷം എംബാപ്പേ പി എസ് ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ റയൽ മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ നിരാശയുണ്ടായിരുന്നു. 

കരാർ പുതുക്കിയെങ്കിലും പി എസ് ജിയിൽ എംബാപ്പേ ഒട്ടും തൃപ്തനല്ല. ഇതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ എംബാപ്പേ റയലിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ പലകോണുകളിൽ നിന്ന് പുറത്തുവന്നിരുന്നു. എന്നാൽ എംബാപ്പേയെ ടീമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് റയൽ ചിന്തിക്കുന്നില്ലെന്നും ഫ്രഞ്ച് താരത്തിനായുള്ള എല്ലാ നീക്കങ്ങളും റയൽ മരവിപ്പിച്ചുവെന്നും സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്യുന്നു. 

പി എസ് ജിയുമായി ഒരു തരത്തിലുമുളള ചർച്ചയ്ക്ക് റയലിന് താൽപര്യമില്ലെന്നാണ് മാർക്കയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 24കാരനായ എംബാപ്പേക്ക് 2024വരെയാണ് പി എസ് ജിയുമായി കരാറുള്ളത്. 2022ലെ ഗോൾഡൺ ബൂട്ട് ജേതാവായ എംബാപ്പേയ്ക്ക് റയലിന്റെ തീരുമാനം കനത്ത തിരിച്ചടിയാണ്. കാരണം ചാമ്പ്യൻസ് ലീഗ് കിരിടം റയലിനൊപ്പം കളിക്കണം എന്നുള്ളത് എംബാപ്പേയുടെ വലിയ ആഗ്രഹമായിരുന്നു. എംബാപ്പേയെ വേണ്ടെന്ന് വച്ചതോടെ വരുന്ന സമ്മറിൽ റയൽ മുന്നേറ്റനിരയിലേക്ക് ആരെ സ്വന്തമാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍