ലോക ഫുട്ബോളിൽ ഏറ്റവും ശക്തമായ ക്ലബ് പോരാട്ടം നടക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ്. കഴിഞ്ഞ സീസണിലെ പോരാട്ടങ്ങൾ തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. അവസാന റൌണ്ടുകൾ വരെ മുന്നിട്ടുനിന്ന ആഴ്സണലിനെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി ഹാട്രിക് കിരീടം തികച്ചത്. ഇതുകൊണ്ടുതന്നെ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരെ പ്രവചിക്കുക ആർക്കും അത്ര എളുപ്പമല്ല. ഇതിനിടെയും പരിശീലകർ പലതരം പ്രവചനങ്ങളും തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതുപോലൊരു പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്.
വരുന്ന സീസണിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്താൻ സാധ്യത കൂടുതലാണെന്നാണ് ക്ലോപ്പിന്റെ പ്രവചനം. ഡെയ്‌ലി പോസ്റ്റിനോട് സംസാരിക്കുകയായിരുന്നു യുർഗൻ ക്ലോപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. വരുന്ന സീസണിലും പ്രീമിയർ ലീഗിൽ സിറ്റി കിരീടം നേടാനാണ് സാധ്യത. മറ്റ് ടീമുകൾ ട്രോഫിക്ക് പകരം ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി പോരാടേണ്ടിവരും. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് കളിക്കണം. അപ്പോൾ പോയിന്റ് പട്ടികയിൽ സുരക്ഷിത സ്ഥാനം ഉറപ്പിക്കാൻ കഴിയും. മുന്നിലുള്ള ടീമുമായുള്ള അകലം കുറയ്ക്കാണ് ശ്രമിക്കേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ കിരീടത്തേക്കുറിച്ച് സ്വപ്നം കാണാൻ കഴിയൂ. നിലവിലെ സാഹചര്യത്തിൽ സിറ്റിക്ക് ഒന്നാം സ്ഥാനം ഉറപ്പാണ്. രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും ക്ലോപ്പ് പറഞ്ഞു.
ഇക്കഴിഞ്ഞ സീസണിൽ ലിവർപൂൾ അഞ്ചാംസ്ഥാനത്തായിരുന്നു. ഇതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ലിവർപൂളിന് കഴിഞ്ഞില്ല. ഇതോടെ യൂറോപ്പ ലീഗിലാണ് ലിവർപൂൾ വരുന്ന സീസണിൽ കളിക്കുക. മോശം ഫോമിനൊപ്പം പരിക്കും കഴിഞ്ഞ സീസണിൽ ലിവർപൂളിനെ വേട്ടയാടി. ഇത്തവണ അലക്സിസ് മക് അലിസ്റ്ററെയും ഡോമിനിക് സൊബോസ്ലായിയെയും ലിവർപൂൾ ടീമിൽ എത്തിച്ചിട്ടുണ്ട്.
ഇതേസമയം റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ തുടങ്ങിയവർ ടീം വിടുകയും ചെയ്തു. ഓഗസ്റ്റ് പന്ത്രണ്ടിനാണ് പ്രീമിയർലീഗ് സീസണ് തുടക്കമാവുക. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് ടീമുകളെല്ലാം കരുത്ത് കൂട്ടിയാണ് ലിവർപൂൾ, ചെൽസി, സിറ്റി, ടോട്ടനം തുടങ്ങിയവരെ നേരിടാൻ തയ്യാറെടുക്കുന്നത്.
Summary: Liverpool manager, Jurgen Klopp, has claimed Manchester City is the only team that can realistically aim to win the Premier League title next season.The Reds endured a poor 2022/2023 campaign, finishing fifth in the league and failing to win any silverware. Ahead of the new season, Klopp has admitted that his team can only challenge City, who he rates at the favourites to retain their crown.
0 അഭിപ്രായങ്ങള്‍