Ads

header ads

എതിരാളികളില്ലാത്ത ഒരേയൊരു ഗോട്ട്


ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. പലപ്പോഴും പ്രയോഗിച്ച് വക്കുപൊട്ടിയ വാചകമാണിത്. എന്നാൽ ലിയണൽ മെസ്സിയെക്കുറിച്ചാവുമ്പോൾ ഈ വാചകത്തിന്റെ അർഥവും വ്യാപ്തിയും തിളക്കവും കൂടുൽ. ലീഗ്സ് കപ്പ് ഫൈനൽ ഒരിക്കൽക്കൂടി മെസ്സിയെന്ന ഇതിഹാസത്തിന്റെ പത്തരമാറ്റ് കണ്ടു. പി എസ് ജിയിലെ കരാർ പൂർത്തിയാക്കി മെസ്സി ഇന്റർ മയാമിയിലേക്ക് ചേക്കേറിയപ്പോൾ പലരും മൂക്കത്ത് വിരൽവച്ചു. 


ലോകഫുട്ബോളിൽ അപ്രസക്തമായ ലീഗിലേക്കും അതിൽ തന്നെ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമിലേക്കുമുള്ള മെസ്സിയുടെ കൂടുമാറ്റം ആത്മഹത്യാപരം എന്നായിരുന്നു വിലയിരുത്തൽ. കാരണം മെസ്സി എത്തുംമുൻപ് ഇന്റർ മയാമി കളിച്ച 22 മത്സരങ്ങളിൽ ജയിച്ച് അഞ്ചിൽ മാത്രം. തുടർ സമനിലകളിലും തോൽവികളിലും വീർപ്പുമുട്ടുകയായിരുന്നു ഇന്റർ മയാമി. എന്നാൽ ഇതെല്ലാം കുറഞ്ഞ മത്സരങ്ങൾകൊണ്ട് മെസ്സി തിരുത്തിക്കുറിച്ചു. 


മെസ്സി ഇറങ്ങിയതിന് ശേഷമുള്ള ഏഴ് കളിയിലും ഇന്റർ മയാമി ജയിച്ചു. ഏഴിലും മെസ്സി ഗോളടിച്ചു. ഇതോടെ ഇന്റർ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടവും സ്വന്തമാക്കി. ഏഴ് കളിയിൽ പത്ത് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ പേരിനൊപ്പമായത്. ടൂർണമെന്റിലെ ഗോൾഡൺ ബോളും ഗോൾഡൺ ബൂട്ടും മെസ്സി മറ്റാർക്കും വിട്ടുകൊടുത്തില്ല. ലീഗ്സ് കപ്പ് വിജയത്തിനൊപ്പം ഇന്റർ മയാമിയെ കോൺകകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കാനും മെസ്സിക്ക് കഴിഞ്ഞു. 


പിഎസ്ജിയിൽ ഫോം കണ്ടെത്താൻ മെസ്സിയെ ആണ് ആരാധകർ കണ്ടത്. എന്നാൽ അമേരിക്കയിൽ നിറഞ്ഞ് കളിക്കുന്ന മെസ്സിയെയാണ് നമുക്ക് കാണാനാവുന്നത്. ലീഗ്സ് കപ്പ് ജയത്തോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും ട്രോഫിൾ നേടിയ താരവും മെസ്സിയാണ്. ബ്രസീലിയൻ കാരം ഡാനി അൽവസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍