അടുത്ത വർഷത്തെ കോപ്പ അമേരിക്കയ്ക്കൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂപ്പർതാരം നെയ്മർ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമായേക്കും. നെയ്റിന് പന്ത്രണ്ട് മാസംവരെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ഇതിന് മുൻപ് ആരോഗ്യം വീണ്ടെടുത്ത് കളിക്കളത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
ഉറുഗ്വക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. ബെലോ ഹൊറിസോണ്ടിലെ ആശുപത്രിയിൽ ബ്രസീൽ ദേശീയ ടീം ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു നെയ്മറിന്റെ കാൽമുട്ടിന് ശസ്ത്രക്രിയ. ശനിയാഴ്ചയോടെ താരം ആശുപത്രി വിട്ടേക്കും. ലോക റെക്കോർഡ് പ്രതിഫലത്തിന് പി എസ് ജിയിൽ നിന്ന് സൌദി ക്ലബ് അൽ ഹിലാലിൽ എത്തിയതിന് പിന്നാലെയാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍