Ads

header ads

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിൽ കോലി കളിക്കില്ല

 


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സീനിയർ താരം വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ഒഴിവാക്കാൻ കഴിയാത്ത കാരണമെന്നാണ് കോലി ബിസിസിഐയെ അറിയിച്ചത്. 


വിരാട് കോലി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി  സംസാരിച്ചു, രാജ്യത്തിനായി കളിക്കുന്നത് എപ്പോഴും  തന്റെ മുന്‍ഗണനയാണ്, എന്നാല്‍ വ്യക്തിപരമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രണ്ട് ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് കോലി അറിയിച്ചുവെന്ന് ബിസിസിഐ വ്യക്തമാക്കി.


കോലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴാഴ്ച ഹൈദരാബാദിലാണ് ടെസ്റ്റ് പരമ്പരയക്ക് തുടക്കമാവുക. പരമ്പരയിൽ അഞ്ച് ടെസ്റ്റുകളാണുള്ളത്. 113 ടെസ്റ്ററിൽ 8848 റൺസാണിപ്പോൾ കോലിയുടെ സമ്പാദ്യം. 152 റൺസ് കൂടി നേടിയാൽ കോലിക്ക് ടെസ്റ്റിലെ 9000 റൺസ് ക്ലബിലെത്താം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ ഇന്ത്യൻ ബാറ്ററാണിപ്പോൾ കോലി. 29 അർധസെഞ്ച്വറിയും 30 സെഞ്ച്വറിയും ഉൾപ്പെടെയാണ് കോലി  8848 റൺടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍