Ads

header ads

ജയ്സ്വാളിന് ഇരട്ടസെഞ്ച്വറി; ഇന്ത്യ 396ന് പുറത്ത്



ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വീ ജയ്സ്വാളിന് ഇരട്ടസെഞ്ച്വറി.  ജയ്സ്വാളിന്റെ ഇരട്ടസെഞ്ച്വറിയുടെ മികവിലാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ജയ്സ്വാൾ 290 പന്തിൽ 209 റൺസെടുത്തു. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 396 റൺസിന് പുറത്തായി.

277 പന്തിലാണ് ജയ്സ്വാൾ  ഇരട്ടസെഞ്ച്വറിയിൽ എത്തിയത്. 19 ഫോറും ഏഴ് സിക്സും അടങ്ങിയതാണ്  ഇന്നിംഗ്സ്. 209 റൺസെടുത്ത ജയ്സ്വാളിനെ ജയിംസ് ആൻഡേഴ്സനാണ് പുറത്താക്കിയത്.  ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ താരമാണ് 22കാരനായ ജയ്സ്വാൾ. 22 വയസ്സും  37 ദിവസവും പ്രായമുള്ളപ്പോഴാണ്
ജയ്സ്വാളിന്റെ നേട്ടം. 21 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറിയിലെത്തിയ വിനോദ് കാംബ്ലിയാണ് ഒന്നാമൻ. 21 വയസ്സും 283 ദിവസവും പ്രായമുള്ളപ്പോൾ ഇരട്ടസെഞ്ച്വറി നേടിയ സുനിൽ ഗാവസ്കർ രണ്ടാം സ്ഥാനത്തുണ്ട്.

പത്താം ഇന്നിംഗ്സിലാണ് ജയ്സ്വാൾ ഇരട്ടസെഞ്ച്വറിയെന്ന നേട്ടത്തിൽ  എത്തിയത്. കാംബ്ലി, സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യൻതാരംകൂടിയാണ് മുംബൈ താരമായ യശസ്വീ ജയ്സ്വാൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍