Ads

header ads

അണ്ടർ 19 ലോകകപ്പ്: ഓസീസിന്റെ പടിക്കൽ കലമുടച്ച് ഇന്ത്യ

Australia are the Under-19 WORLD CHAMPIONS The Men in Yellow have beaten India by 79 runs in the final

അപരാജിതരായി കിരീടപ്പോരിനിറങ്ങിയ ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിലെ അവസാന ഫൈനലിൽ അടിതെറ്റി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ 79 റൺസിന് തോൽപിച്ച് ഓസ്ട്രേലിയ ജേതാക്കളായി. ഓസ്ട്രേലിയയുടെ 253 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 174  റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒറ്റക്കളിയും തോൽക്കാതെയാണ് ഓസീസ് ചാമ്പ്യൻമാരായത്.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ഉദയ് സഹറാൻ എട്ടും മുഷീർ ഖാൻ ഇരുപത്തിരണ്ടും സച്ചിൻ ദാസ് ഒൻപതും അർഷിൻ കുൽക്കർണി മൂന്നും റൺസിന് പുറത്തായത് തിരിച്ചടിയായി. 47 റൺസെടുത്ത ഓപ്പണർ ആദർശ് സിംഗിനും 42 റൺസെടുത്ത മുരുഗൻ അഭിഷേകിനും മാത്രമേ പൊരുതാനായുള്ളൂ.


ഹർജാസ് സിംഗ് (55), ഹാരി ഡിക്സൺ (42), ഹ്യൂ വീബ്ജെൻ (48), ഒലിവർ പീക് (46 നോട്ടൌട്ട്) എന്നിവരുടെ മികവിലാണ് ഓസീസ് 253 റൺസിലെത്തിയത്.രാജ് ലിംബാനി മൂന്നും നമൻ തിവാരി രണ്ടും സൌമി പാണ്ഡേയും മുഷീർ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഓസ്ട്രേലിയയോട് തോറ്റിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ യുവതാരങ്ങളും ഓസ്ട്രേലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍