Ads

header ads

റെക്കോർഡ് വിജയം; വിൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസീസ്

Australia vs West Indies, 3rd ODI: Australia take just 6.5 overs to destroy woeful West Indies

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ തൂത്തുവാരി. മൂന്നാം ഏകദിനത്തിൽ എട്ട് വിക്കറ്റിനാണ് ഓസീസിന്റെ റെക്കോർഡ് വിജയം. വിൻഡീസിനെ വെറും 86 റൺസിൽ എറിഞ്ഞിട്ട ഓസീസ് ഏഴാം ഓവറിൽ ലക്ഷ്യം കണ്ടു. ഇതോടെ  ഏകദിന പരമ്പര 3-0ന് ഓസീസ് തൂത്തുവാരി.

ആദ്യംബാറ്റ് ചെയ്ത വിൻഡീസ് 24.1 ഓവറിൽ വെറും 86 റൺസിന് പുറത്തായി. 21 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ സേവ്യർ ബാർട്ട്ലെറ്റാണ് വിൻഡീസിനെ തകർത്തത്. ലാൻസ് മോറിസും ആഡം സാംപയും രണ്ടുവിക്കറ്റ് വീതം നേടി. 32 റൺസെടുത്ത അലിക് അത്തനാസെയാണ് വിൻഡീസിന്റെ ടോപ് സ്കോറർ. വിൻഡീസ് നിരയിൽ എട്ടുപേർ രണ്ടക്കം കണ്ടില്ല.

അതിവേഗത്തിൽ തിരിച്ചടിച്ച ഓസീസിന് 18 പന്തിൽ 41 റൺസെടുത്ത ജെയ്ക് ഫ്രേസറിന്റെയും രണ്ട് റൺസെടുത്ത ആരോൺ ഹാർഡിയുടെയും വിക്കറ്റാണ് നഷ്ടമായത്. ജോഷ് ഇംഗ്ലിസ് 16 പന്തിൽ 35 റൺസുമായും സ്റ്റീവ് സ്മിത്ത് മൂന്ന് പന്തിൽ ആറ് റൺസുമായും പുറത്താവാതെനിന്നു. 6.5 ഓവറിൽ ഓസീസ് ലക്ഷ്യത്തിലെത്തി. ഏകദിനത്തിൽ റൺപിന്തുടർന്ന് ഓസീസിന്റെ ഏറ്റവും വേഗമേറിയ ജയമാണിത്.

21 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ സേവ്യറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും.



Summary: Australia have crushed an abysmal West Indies batting line-up then wrapped up an ODI series clean sweep with a record-breaking run-chase inside seven overs. But an injury blow to emerging quick Lance Morris has soured the eight-wicket flogging of the West Indies. The hosts tore through their opponents at Manuka Oval as they dismissed West Indies for a dismal 86 in the 25th over, needing just 6.5 overs to chase that down.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍