Ads

header ads

ഏഷ്യൻ ബാഡ്മിന്റൺ: ജപ്പാനെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

Badminton Asia Team Championships: Indian women enter maiden final after beating Japan 3-2

ബാഡ്മിന്റൺ ഏഷ്യ ടീം ച്യാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ടീമിന് ചരിത്രനേട്ടം. കരുത്തരായ ജപ്പാനെ 3-2ന് അട്ടിമറിച്ച് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടക്കുന്നത്. ഫൈനലിൽ ഇന്ത്യ ഞായറാഴ്ച തായ്ലൻഡിനെ നേരിടും.

അവസാന സിംഗിൾസ് മത്സരത്തിൽ നറ്റ്സുകി നിദെയ്റയെ അട്ടിമറിച്ച പതിനേഴുകാരി അൻമോൽ ഖർബാണ് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. ലോകറാങ്കിംഗിൽ ഇുപത്തിയൊൻപതാം റാങ്കിലുള്ള നറ്റ്സുകിയെ 21-14, 21-18 സ്കോറിനാണ് അൻമോൽ അട്ടിമറിച്ചത്. മലയാളിതാരം ട്രീസ ജോലി, ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ ഡബിൾസ് വിജയവും അഷ്മിത ചാഹിലയുടെ വിജയവും ചരിത്രനേട്ടത്തിൽ നിർണായകമായി. 

സിംഗിൾസിൽ ക്യാപ്റ്റൻ പി വി സിന്ധുവും ഡബിൾസിൽ സിന്ധു അശ്വിനി പൊന്നപ്പ സഖ്യവുമാണ് സെമിയിൽ പരാജയപ്പെട്ടത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍