Ads

header ads

രാജ്കോട്ടിൽ ഇന്ത്യ 445ന് പുറത്ത്

India vs England 3rd Test Day 2 Cricket Match Live Score: England bowl India out for 445

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 445 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റിന് 326 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രവീന്ദ്ര ജഡേജ 112 റൺസിന് പുറത്തായി.

അരങ്ങേറ്റക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ നാൽപ്പത്തിയാറും ആർ അശ്വിൻ മുപ്പത്തിയേഴും ജസ്പ്രീത് ബുംറ ഇരുപത്തിയാറും റൺസെടുത്തു. 104 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പടെയാണ് ജുറൽ ആദ്യ അന്താരാഷ്ട്ര ഇന്നിംഗ്സിൽ 46 റൺസെടുത്തത്.

ഒന്നാം ദിനം രോഹിത് ശർമ്മ 131 റണസം സർഫറാസ് ഖാൻ 62 റൺസുമെടുത്തിരുന്നു. മാർക് വുഡ് നാലും രെഹാൻ അഹമ്മദ് രണ്ടും ജയിംസ് ആൻഡേഴ്സണും ടോം ഹാർട്ട്ലിയും ജോ റൂട്ടും ഓരോ വിക്കറ്റും വീഴ്ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍