Ads

header ads

അണ്ടർ 19 ലോകകപ്പ്: അഞ്ചാം ജയത്തോടെ ഇന്ത്യ സെമിയിൽ

India vs Nepal Highlights U19 World Cup 2024: India beat Nepal by 132 runs, enter semifinals

സൂപ്പർ സിക്സിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. നേപ്പാളിനെ 132 റൺസിന് തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയുടെ 297 റൺസ് പിന്തുടർന്ന നേപ്പാളിന് ഒൻപത് വിക്കറ്റിന് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യ സെമിയിൽ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിനാണ് 297 റൺസെടുത്തത്. ക്യാപ്റ്റൻ ഉദയ് സഹറാൻ 107 പന്തിൽ 100 റൺസും സച്ചിൻ ദാസ് 101 പന്തിൽ 116 റൺസുമെടുത്തി. മുഷീർ ഖാൻ ഒൻപക് റൺസുമായി പുറത്താവാതെ നിന്നു.


മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാൾ നിരയിൽ ആറുപേർക്ക് രണ്ടക്കം കാണാനായില്ല. 33 റൺസെടുത്ത ക്യാപ്റ്റൻ ദേവ് ഖനാലാണ് ടോപ് സ്കോറർ. സൌമി പാണ്ഡേ നാലും അർഷിൻ കുൽക്കർണി രണ്ടും രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുകൻ അഭിഷേക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ 84 റൺസിന് ബംഗ്ലാദേശിനെയും അയർലൻഡിനെയും അമേരിക്കയെയും 201 റൺസിനും സൂപ്പർ സിക്സിൽ ന്യൂസിലൻഡിനെ 214 റൺസിനും തോൽപിച്ചിരുന്നു.


Summary: Sachin Dhas and Uday Saharan tons were followed by Saumy Pandey four-for as India crushed Nepal by 132 runs to enter Under-19 World Cup semi-final on Friday. India will now face hosts South Africa in the knock-out clash.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍