Ads

header ads

U19 World Cup 2024 : ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ

U19 World Cup 2024 : Defending champions India beat South Africa to enter fifth straight final

അണ്ടർ 19 ലോകകപ്പിൽ അവേശ വിജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ഇന്ത്യ രണ്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ദക്ഷിണാഫ്രിക്കയുടെ 244 റൺസ് ഇന്ത്യ ഏഴ് പന്ത് ശേഷിക്കേ മറികടന്നു. ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയ, പാകിസ്ഥാൻ രണ്ടാം സെമി ജേതാക്കളെ നേരിടും. ഒൻപതാം തവണയാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്.

ഉദയ്, ഇതാ ഭാവി ഇന്ത്യയുടെ നായകൻ

 32 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ക്യാപ്റ്റൻ ഉദയ് സഹറാന്റെയും, സച്ചിൻ ദാസിന്റെയും പോരാട്ടമാണ് രക്ഷിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റിന് 171 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ തന്നെ സർഫറാസ് ഖാൻ, റിക്കി ഭൂയി കൂട്ടുകെട്ടിന്റെ 159 റൺസിന്റെ ലോകകപ്പ് റെക്കോർഡാണ് ഇരുവരും തകർത്തത്.

Skipper Uday Saharan led from the front with a calm and composed 81

സച്ചിൻ ദാസ് 95 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പടെ 96 റൺസെടുത്തപ്പോൾ ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുന്തൂണായ ക്യാപ്റ്റൻ ഉദയ് 124 പന്തിൽ 81 റൺസാണ് നേടിയത്. ആറ് ബൌണ്ടറികൾ അടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ ഇരുവരും പുറത്തായെങ്കിലും നാല് പന്തിൽ പുറത്താവാതെ 13 റൺസെടുത്ത രാജ് ലിംബാനി ഇന്ത്യയെ തുടർച്ചയായ അഞ്ചാം ഫൈനലിലേക്ക് നയിച്ചു.

U19 World Cup 2024 : Defending champions India beat South Africa to enter fifth straight final

ആദർശ് സിംഗ് പൂജ്യത്തിനും അർഷിൻ കുൽക്കർണി പന്ത്രണ്ടും ടൂർണമെന്റിൽ രണ്ട് സെഞ്ച്വറി നേടിയ മുഷീർ ഖാൻ നാലും പ്രിയാൻഷു മോലിയ അഞ്ചിനും പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്. എന്നാൽ ഉദയ്, സച്ചിൻ കൂട്ടുകെട്ട് ഇന്ത്യയെ തുടർച്ചയാ അഞ്ചാം ഫൈനലിലേക്ക് നയിച്ചു. ഒറ്റക്കളിയും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിനാണ് 244 റൺസിലെത്തിയത്. 102 പന്തിൽ 76 റൺസെടുത്ത പ്രിട്ടോറിയസായിരുന്നു ടോപ് സ്കോറർ. രാജ് ലിംബാനി മൂന്നും മുഷീർ ഖാൻ രണ്ടും നമൻ തിമാരിയും സൌമി പാണ്ഡേയും ഓരോ വിക്കറ്റും വീഴ്ത്തി.



Five-time champions India overcame some jittery moments to defeat South Africa by two wickets to advance into the final of the Under-19 World Cup for the ninth time in Benoni on Tuesday. Skipper Uday Saharan led from the front with a calm and composed 81 (124 balls), while Sachin Dhas scored 96 to bail India out from being 32/4 in their tricky pursuit of 245.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍