Ads

header ads

വിരാട് കോലി ഇംഗ്ലണ്ടിനെതിരെ കളിക്കില്ല

India batter Virat Kohli will miss the rest of the Test series against England for personal reasons

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റിൽ കളിക്കാതിരുന്ന മുൻനായകൻ വിരാട് കോലി പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളിലും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. കോലിയുടെ ആവശ്യം മാനിക്കുന്നുവെന്ന് ബിസിസിഐ വ്യക്തമാക്കി. 

കരിയറിൽ ആദ്യമായാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കോലിക്ക് നഷ്ടമാവുന്നത്. മുപ്പത്തിയഞ്ചുകാരനായ കോലി 113 ടെസ്റ്റിൽ 8,848 റൺസെടുത്തിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ നാലാമത്തെ ബാറ്ററാണ് കോലി.

മോശം ഫോമിന് പിന്നാലെ പരിക്കേറ്റ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ ടീമിൽ നിന്ന് ഒഴിവാക്കി. ഫാസ്റ്റ് ബൌളർ ആകാശ് ദീപാണ് ടീമിലെ പുതുമുഖം. പ്രതീക്ഷിച്ച മികവിലേക്ക് എത്താത്ത വിക്കറ്റ് കീപ്പർ കെ എസ് ഭരത്തിനെയും നിലനിർത്തി.

പരിക്കേറ്റ് രണ്ടാം ടെസ്റ്റ് നഷ്ടമായ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും വിശ്രമം അനുവദിച്ച മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി. മെഡിക്കൽ വിഭാഗത്തിന്റെ ഫിറ്റ്നസ് ക്ലിയറൻസിന് ശേഷമേ രാഹുലിനെയും ജഡേജയെയും ടീമിൽ ഉൾപ്പെടുത്തൂ. ഇവർക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ സുന്ദർ, സർഫറാസ് ഖാൻ, രജത് പത്തിദാർ എന്നിവരെയും നിലനിർത്തിയിട്ടുണ്ട്.

India squad for remaining Tests: Rohit Sharma (capt), Jasprit Bumrah, Yashasvi Jaiswal, Shubman Gill, KL Rahul (wk), Rajat Patidar, Sarfaraz Khan, Dhruv Jurel (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Washington Sundar, Kuldeep Yadav, Mohammed Siraj, Mukesh Kumar, Akash Deep.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍