Ads

header ads

സച്ചിൻ ബേബിക്ക് സെഞ്ച്വറി; കേരളം ഭേദപ്പെട്ട നിലയിൽ

Ranji Trophy: Kerala vs Bengal live update: Sachin Baby scored century against Bengal in Ranji Trophy Cricket

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ഭേദപ്പെട്ട നിലയിൽ. സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം നാല് വിക്കറ്റിന് 265 റൺസെടുത്തിട്ടുണ്ട്. 110 റൺസുമായി സച്ചിനും 76 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം മോശമായിരുന്നു. രോഹൻ എസ് കുന്നുമ്മൽ പത്തൊൻപതും ജലജ് സക്സേന നാൽപതും രോഹൻ പ്രേം മൂന്നും ക്യാപ്റ്റൻ സഞ്ജു സാംസൺ എട്ടും റൺസിന് പുറത്തായി. 112 റൺസിന് നാല് വിക്കറ്റ് നഷ്ടമായ കേരളത്തെ സച്ചിൻ അക്ഷയ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

Ranji Trophy Kerala vs Bengal live update Sachin Baby scored century against Bengal in Ranji Trophy Cricket at thumba

സച്ചിൻ 220 പന്തിൽ പത്ത് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് 110 റൺസിലെത്തിയത്. അക്ഷയ് 150 പന്തിൽ ഏഴ് ബൌണ്ടറികളോടെ 76 റൺസെടുത്തു. അപരാജിത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ സച്ചിനും അക്ഷയും 153 റൺസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍