Ads

header ads

പ്രൈം വോളിബോൾ ലീഗ്: അഹമ്മദാബാദിനും ബെംഗളൂരുവിനും ജയം

 

The defending Champions Ahmedabad Defenders picked up a comprehensive 15-10, 15-11, 15-12 win over the hosts Chennai Blitz to kick off their Prime Volleyball League season 3 campaign in style in Chennai.

റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം സീസണിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ തകർപ്പൻ തുടക്കം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു  (15–10, 15–11, 15–12). അഹമ്മദാബാദിന്റെ എ മുത്തുസാമിയാണ്‌ കളിയിലെ താരം.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ അൽപ്പം പതറിയെങ്കിലും ക്യാപ്‌റ്റൻ മുത്തുസാമിയുടെ തകർപ്പൻ പ്രകടനത്തിലൂടെ അഹമ്മദാബാദ്‌ കളംപിടിക്കുകയായിരുന്നു. ആർ അംഗമുത്തു, എസ്‌ നന്ദഗോപാൽ, മാക്‌സ്‌ സെനിക എന്നിവരും മികച്ച കളിയാണ്‌ അഹമ്മാബാദിനായി പുറത്തെടുത്തത്‌.

രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ് 3-1ന് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ തോൽപ്പിച്ചു. ആദ്യ സെറ്റ് ബെംഗളൂരു നേടിയപ്പോൾ രണ്ടാം സെറ്റിൽ കൊൽക്കത്ത തിരിച്ചടിച്ചു. എന്നാൽ തുടർച്ചയായ രണ്ടു സെറ്റുകൾ നേടി നിലവിലെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ജയം ഉറപ്പിച്ചു. സ്കോർ  16-14, 14-16, 15-13, 15-10.

ഇന്ന്‌ രാത്രി 8.30ന്‌ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. രാത്രി 6.30ന്‌ നടക്കുന്ന ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്‌സ്‌ ഡൽഹി തൂഫാൻസിനെ നേരിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍