Ads

header ads

ട്വന്റി 20 പരമ്പരയ്ക്കായി ഇന്ത്യ ജൂലൈയിൽ സിംബാബ്‌വേയിലേക്ക്

Team India to tour Zimbabwe for five-match T20I series in July

ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂലൈ ആറു മുതൽ 14 വരെ നടക്കുന്ന പരമ്പരയിൽ അഞ്ചു  ട്വന്റി 20യാണുള്ളത്. ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും മത്സരങ്ങൾ. 

ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയമാണ് എല്ലാ മത്സരങ്ങൾക്കും വേദിയാവുക.  ജൂലൈ ആറ്, ഏഴ്, 10, 13, 14 തീയതികളിലാണ് മത്സരങ്ങൾ. 2022ലാണ് ഇന്ത്യ അവസാനമായി സിംബാബ്‌വെയിൽ കളിച്ചത്. ഏകദിന പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 

ഇരുടീമും ഇതുവരെ എട്ട് ട്വന്റി 20യിൽ കളിച്ചിട്ടുണ്ട്. ആറിലും ഇന്ത്യക്കായിരുന്നു ജയം. ഈ വർത്തെ ട്വന്റി 20 ലോകകപ്പിനും കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനും യോഗ്യതനേടാൻ സിംബാബ്‌വെയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ടുതന്നെ സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യ രണ്ടാം നിര ടീമിനെ അയക്കാനാണ് സാധ്യത.


The Indian cricket board on Tuesday confirmed that a secondary Indian team will embark on a tour to Zimbabwe for a five-match T20I series commencing on July 6. This series is slated to follow the conclusion of the prestigious T20 World Cup in the USA and the West Indies on June 29. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍