Ads

header ads

ഒളിംപിക്സ് ഫുട്ബോൾ: ഇഞ്ചുറിടൈം ഗോളിൽ സമനിലയുമായി രക്ഷപ്പെട്ട് അർജന്റീന

ലോകചാമ്പ്യൻമാരായ അർജന്റീനയ്ക്ക് ഒളിംപിക്‌സ് ഫുട്‌ബോളിൽ സമനിലത്തുടക്കം. മൊറോക്കോയ്ക്കെതിരെ അവസാന സെക്കൻഡ് ഗോളിൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു അർജന്റീന. ഇഞ്ചുറി ടൈമിന്റെ പതിനാറാം മിനിറ്റിലായിരുന്നു അർജന്റീനയുടെ സമനില ഗോൾ. 

90 മിനിറ്റും കഴിഞ്ഞ് റഫറി പതിനാറ് മിനിറ്റ് അധികസമയം അനുവദിച്ചതിന്റെ അമ്പരപ്പിലാണ് മൊറോക്കോയും ഫുട്ബോൾ ലോകവും. രണ്ട്ഗോൾ ലീഡ് നേടിയ ശേഷമാണ് മൊറോക്കോ കളി കൈവിട്ടത്.

Cristian Medina scores in the 16th minute of second half stoppage time! Some ping pong in the box with the ball richocheting off the post before Medina managed to get the vital touch. Javier Mascherano’s men manage to take a point in the Group B encounter.

അവസാന മിനിറ്റിലെ കൂട്ടപ്പൊരിച്ചിലിൽ ക്രിസ്റ്റ്യൻ മെഡിനയുടെ ഗോളാണ് അർജന്റീനയെ രക്ഷിച്ചത്. മൊറോക്കോ അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരിക്കേ ആയിരുന്നു അർജന്റീനയുടെ സമനിലഗോൾ. ആദ്യ പകുതിയിൽ സോഫിനെ റഹിമിയുടെ ഗോളിന് മൊറോക്കോ മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടകത്തിൽ സോഫിനെ രണ്ടാം ഗോൾ നേടി.

 പെനാൽറ്റിയിലൂടെ ആയിരുന്നു മൊറോക്കോയുടെ രണ്ടാം ഗോൾ. അർജന്റൈൻതാരങ്ങളുടെ പരാതിയിൽ റഫറി വാർ പരിശോധന നടത്തിയെങ്കിലും പെനാൽറ്റി തീരുമാനം മൊറോക്കോയ്ക്ക് അനുകൂലമായി നിന്നു. അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യമറുപടി ഗോൾ. ഗ്വിലിയാനോ സിമിയോണി ആയിരുന്നു സ്കോറർ. മൊറോക്കൻ താരങ്ങൾ ഓഫ്സൈഡിനായി വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല.

അർജന്റീനയെ നിക്കോളാസ് ഓട്ടമെൻഡിയും മൊറോക്കോയെ അഷ്റഫ് ഹക്കീമിയുമാണ് നയിച്ചത്. ജൂലിയൻ അൽവാരസും ഗോളി ജെറോണിമോ റൂളിയും മുൻതാരം ഹവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീനയുടെ ആദ്യ ഇലവനിലുണ്ടായിരുന്നു.


Cristian Medina scores in the 16th minute of second half stoppage time! Some ping pong in the box with the ball richocheting off the post before Medina managed to get the vital touch. Javier Mascherano’s men manage to take a point in the Group B encounter.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍