Ads

header ads

വിചിത്രം: കളി കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം അർജന്റീന തോറ്റു

പാരിസ് ഒളിംപിക്സ് ഫുട്ബോളിന്റെ ഒന്നാംദിനം കായികലോകം സാക്ഷിയായത് അസാധാരണ സംഭവങ്ങൾക്ക്.   സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ട് മണിക്കൂറിന് ശേഷം മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിച്ചു. ഇരുടീമും രണ്ട് ഗോൾ വീതമാണ് നേടിയത്. 15 മിനിറ്റാണ് മത്സരത്തിൽ ഇഞ്ചുറിടൈം നൽകിയത്.  അർജന്റീന സമനില ഗോൾ നേടിയത് പതിനാറാം മിനിറ്റിൽ. 

പിന്നാലെ മൊറോക്കൻ ആരാധകർ പ്രതിഷേധിച്ച് ഗ്രൌണ്ട് കൈയേറി.  ഇതോടെ ഒന്നേകാൽ മണിക്കൂർ കളി തടസ്സപ്പെട്ടു. ഇതെല്ലാം കഴിഞ്ഞാണ് റഫറി ക്രിസ്റ്റ്യൻ മെഡിനയുടെ സമനില ഗോൾ വാർ പരിശോധനയ്ക്ക് വിട്ടത്. മുക്കാൽ മണിക്കൂറോളം നീണ്ട വാർ പരിശോധനയ്ക്ക് ശേഷം മെഡിനയുടെ സമനിലഗോൾ ഓഫ്സൈഡാണെന്ന് കണ്ടെത്തി. തൊട്ടുപിന്നാലെ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. 


ഫുട്ബോൾ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത സംഭവങ്ങളാണ് പാരിസിലെ ഒളിംപിക്സ് വേദിയിൽ കണ്ടത്. ഇതോടെ മൊറോക്കോയ്ക്ക് മൂന്ന് പോയിന്റായി. ആദ്യ പകുതിയിൽ സോഫിനെ റഹിമിയുടെ ഗോളിന് മൊറോക്കോ മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടകത്തിൽ സോഫിനെ രണ്ടാം ഗോൾ നേടി. പെനാൽറ്റിയിലൂടെ ആയിരുന്നു മൊറോക്കോയുടെ രണ്ടാം ഗോൾ. അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യമറുപടി ഗോൾ. ഗ്വിലിയാനോ സിമിയോണി ആയിരുന്നു സ്കോറർ.

 ഇതിന് ശേഷമാണ് റഫറി അസാധാരണായി 15 മിനിറ്റ് ഇഞ്ചുറി ടൈം നൽകിയതും വിവാദ ഗോൾപിറന്നതും. അർജന്റീനയെ നിക്കോളാസ് ഓട്ടമെൻഡിയും മൊറോക്കോയെ അഷ്റഫ് ഹക്കീമിയുമാണ് നയിച്ചത്. ജൂലിയൻ അൽവാരസും ഗോളി ജെറോണിമോ റൂളിയും മുൻതാരം ഹവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീനയുടെ ആദ്യ ഇലവനിലുണ്ടായിരുന്നു.


Morocco beat Argentina 2-1 after dramatic men's football match which takes four hours to reach conclusion

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍