Ads

header ads

നെയ്മറില്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യം

 

Brazil struggles without Neymar and leave Copa America already

ഖത്തർ ലോകകപ്പിന് പിന്നാലെ കോപ്പ അമേരിക്കയിലും ക്വാർട്ടർ ഫൈനലിൽ പുറത്തായിരിക്കുകയാണ് ബ്രസീൽ. ലോകകപ്പിലും കോപ്പയിലും ഷൂട്ടൌട്ടിലാണ് പുറത്തായതെന്ന പ്രത്യകതയുമുണ്ട്. പുറത്തായതിനേക്കാൾ ബ്രസീൽ ആരാധകരെ നിരാശപ്പെടുത്തുന്നത് ടീമിന്റെ കളിക്കളത്തിലെ മോശം പ്രകടനമാണ്. 

കോപ്പയിലെ നാല് കളിയിൽ ജയിക്കാനായത് ഒന്നിൽമാത്രം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് കളിയിൽ സമനില. ഒരുകളിയിൽ ജയം. ക്വാർട്ടറിൽ ഷൂട്ടൌട്ടിൽ തോറ്റു. ഉറുഗ്വേ ഇരുപത് മിനിറ്റിലധികം സമയം പത്തുപേരുമായി കളിച്ചിട്ടും ബ്രസീലിന് ഗോൾ നേടാനായില്ല. ഷൂട്ടൌട്ടിൽ രണ്ട് കിക്കുകൾ പാഴാക്കിയ ബ്രസീൽ, ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. 

കോപ്പയിൽ സൂപ്പർ താരം നെയ്മറുടെ അഭാവമായിരുന്നു ഏറ്റവും പ്രകടനം. മധ്യനിരയും മുന്നേറ്റനിരയും ഒരുപോലെ പരാജയപ്പെട്ടതിനൊപ്പം ക്രിയേറ്റാവായ നെയ്മറുടെ അഭാവം ബ്രസീലിന്റെ സ്ഥിതി കൂടുതൽ ദുരന്തമാക്കി. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ഉറുഗ്വേക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. നെയ്മർ ശസ്ത്രക്രിയയ്ക്ക് വിധേനായനായി കളിക്കളത്തിൽ നിന്ന് പുറത്തായി.

നെയ്മറിന് പരിക്കേറ്റ ശേഷം ഏഴ് മത്സരങ്ങളിലാണ് ബ്രസീൽ കളിച്ചത്. ഇതിൽ ബ്രസീലിന് ജയിക്കാനായത് ഒറ്റക്കളിയിൽ മാത്രം.  നാള് കളി തോറ്റപ്പോൾ മൂന്ന് കളി സമനിലയിൽ. ആകെ ആറ് ഗോൾ നേടിയ ബ്രസീൽ ഏഴ് ഗോൾ വഴങ്ങുകയുംചെയ്തു. ഏഴ് കളിയിൽ നാലിൽ ഗോൾ നേടാനായില്ല. ഇതിൽനിന്നുതന്നെ നെയ്മറുടെ അഭാവം ബ്രസീൽ ടീമിനുണ്ടാക്കുന്ന ആഘാതം എത്രവലുതെന്ന് വ്യക്തം. 

നെയ്മറുടെ അഭാവം നികത്താൻ വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ, പുതിയപ്രതീക്ഷയായ എൻഡ്രിക്ക് എന്നിവർക്കൊന്നും കഴിഞ്ഞില്ല. ഇതുകൊണ്ടുതന്നെ ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവി ആരാധകർക്ക് വളരെയധികം ആശങ്കയും നിരാശയമുണ്ടാക്കുന്നതാണ്.


Brazil national team has been eliminated from the quarter-finals of the Copa America, this Sunday, after coming up short against Uruguay in the penalty shout-outs. The absence of Al-Hilal superstar playmaker Neymar, who is the captain of The Selecao, has influenced the level of the Brazilian team a lot in the whole continental tournament.


Tags: Copa 2024, Copa America, Brazil national teamAl-Hilal, Neymar, Argentina Football, Messi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍