Ads

header ads

ഡിബ്രൂയ്ൻ എവിടേക്കും പോകില്ലെന്ന് ഗാർഡിയോള



 മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്ൻ സൌദി ക്ലബിലേക്ക് ചേക്കേറുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് ചൂടേറിയ ചർച്ചയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള. ഊഹാപോഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കെവിൻ ഡിബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുമെന്നും പെപ് ഗാർഡിയോള വ്യക്തമാക്കി. De Bruyne, whose contract expires in 2025, said last month that he is not ruling out a move but Guardiola believes there will be no major changes to the squad before the end of the transfer window.

2025വരെയാണ് സിറ്റിയുമായി ഡിബ്രൂയ്ന് കരാറുള്ളത്. ഗാർഡിയോളയുടെ കരാറും 2025ലാണ് അവസാനിക്കുന്നത്. സൌദി ക്ലബുകളുടെ ഓഫറുകൾ നിരസിക്കേണ്ട കാര്യമില്ലെന്നും വലിയ പ്രതിഫലം കരിയറിന്റെ അവസാനം താരങ്ങൾക്ക് ആവശ്യമാണെന്നും ഡിബ്രൂയ്ൻ പറഞ്ഞിരുന്നു. ഇതോടെയാണ് ബെൽജിയം താരം സിറ്റി വിട്ടേക്കുമെന്ന അഭ്യൂഹം പടർന്നത്.

ഓഗസ്റ്റ് മുപ്പതിന് അവസാനിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കാര്യമായി ഇടപെടില്ലെന്നും സ്ക്വാഡിൽ കാര്യമായ മാറ്റം ഉണ്ടാവില്ലെന്നും ഗാർഡിയോള വ്യക്തമാക്കി. സിറ്റി കോച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്. 

കെവിൻ എവിടെയും പോകുന്നില്ല. ഏറെക്കാലമായി സിറ്റിയിലുള്ള സ്ക്വാഡിൽ ഞാൻ സന്തുഷ്ടനാണ്.  ട്രാൻസ്ഫർ മാർക്കറ്റിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ആരെങ്കിലും ടീം വിട്ടുപോവുകയാണെങ്കിൽ അപ്പോൾ സംസാരിക്കാം. സിറ്റി സ്ക്വാഡിൽ 95 ശതമാനം മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഓരോ ട്രാൻസ്ഫർ ജാലകത്തിലും വ്യത്യസ്തമായ രീതിയിലാണ് സിറ്റി ഇടപെടാറുള്ളത്. 

നിലവിലെ സ്ക്വാഡിൽ ഞാൻ പരിപൂർണ തൃപ്തനായതിനാൽ കൂടുതൽ താരങ്ങൾക്കായി ശ്രമിക്കേണ്ടെ കാര്യമില്ലെന്നും സെൽറ്റിക്കിന് എതിരെ അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സത്തിന് മുൻപ് ഗാർഡിയോള പറഞ്ഞു.



De Bruyne, whose contract expires in 2025, said last month that he is not ruling out a move but Guardiola believes there will be no major changes to the squad before the end of the transfer window.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍