Ads

header ads

കാർത്തിക് പുതിയ റോളിൽ ആർസിബിയിൽ തിരിച്ചെത്തി

Dinesh Karthik returns to RCB in new role, named batting coach and mentor

കഴിഞ്ഞ ഐപിഎൽ സീസണോടെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദിനേശ് കാർത്തിക്ക് പുതിയ റോളിൽ തിരിച്ചെത്തുന്നു. കാർത്തിക്കിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമായി നിയമിച്ചു. ഐപിഎല്ലിന്റെ എല്ലാ സീസണിലും കളിച്ച കാർത്തിക് അവസാന രണ്ട് സീസണിലാണ് ആർസിബിയുടെ പാഡണിഞ്ഞത്. പുതിയ റോളിൽ കാർത്തിക്കിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ വ്യക്തമാക്കി.

ഇന്ത്യക്കായി 180 മത്സരങ്ങളിൽ കളിച്ച കാർത്തിക് 3463 റൺസെടുത്തിട്ടുണ്ട്. ഐപിഎല്ലിൽ 257 മത്സരങ്ങിൽ നന്ന് 4842 റൺസാണ് സമ്പാദ്യം. ഡൽഹി ഡെയർഡെവിൾസിൽ തുടങ്ങിയ കാർത്തിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് ടീമുകളിൽ കളിച്ചാണ് ആർസിബിയിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍