Ads

header ads

മെസ്സിക്കൊപ്പമെത്താൻ എച്ചവേരിക്ക് പാരീസിൽ ആദ്യകടമ്പ

Claudio Echeverri's first big challenge to get closer to Messi, the details of his debut in the Olympics

അർജന്റൈൻ ഫുട്ബോളിൽ ലിയണൽ മെസ്സിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ക്ലോഡിയോ എച്ചവേരി. ലാറ്റിനമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിലെ ഓൾറൌണ്ട് മികവിലൂടെയാണ് പതിനെട്ടുകാരനായ എച്ചവേരി ശ്രദ്ധേയനായതും മെസ്സിയുടെ പിൻഗാമിയെന്ന വിശേഷണം സ്വന്തമാക്കിയതും. ഈ വിശേഷണത്തോട് നീതീപുലർത്താനുള്ള എച്ചവേരിയുടെ ആദ്യ അവസരത്തിന് ജൂലൈ 24ന് തുടക്കമാവുകയാണ്.

 ഒളിംപിക്സ് ഫുട്ബോളിനുള്ള അർജന്റൈൻ സംഘത്തിലെ അംഗമാണ് എച്ചവേരി. ബുധനാഴ്ച മൊറോക്കോയ്ക്കെതിരെയാണ് മുൻതാരം ഹവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീനയുടെ ആദ്യമത്സരം. അണ്ടർ 23 ടീമാണ് കളിക്കുന്നതെങ്കിലും ടീമിലെ പ്രധാനതാരങ്ങളിൽ ഒരാളാണ് പതിനെട്ടുകാരനായ എച്ചവേരി. റിവർപ്ലേറ്റ്താരമായ എച്ചവേരിയെ മാഞ്ചസ്റ്റർ സിറ്റി ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ജനുവരിയിലാവും എച്ചവേരി സിറ്റിയിൽ എത്തുക.

 എച്ചവേരിയും ജൂലിയോ സോളറുമാണ് അർജന്റൈൻ ടീമിലെ കുട്ടിത്താരങ്ങൾ. ഇതേക്കുറിച്ച് കോച്ച് മഷറാനോയുടെ വാക്കുകൾ ഇങ്ങനെയാണ്. 23 വയസ്സിൽ താഴെയുള്ളവർക്കാണ് ഒളിംപിക്സിൽ കളിക്കാനാവുക. പ്രായംകൂടിയ മൂന്ന് താരങ്ങൾ ടീമിലുണ്ട്. പക്ഷേ, നാലോ അഞ്ചോ വയസ്സ് കുറവുള്ള താരങ്ങളും ഞങ്ങളുടെ ടീമിലുണ്ട്. എച്ചവേരിയും സോളറുമാണ് ഇവരിൽ പ്രധാനികൾ. ടീമിൽ ഉൾപ്പെടുത്തിയതിനോട് ഇരുവരും നീതിപുലർത്തുമെന്നാണ് പ്രതീക്ഷയെന്നും മഷറാനോ പറഞ്ഞു.

 ലിയണൽ മെസ്സി ഒളിംപിക്സ് സ്വർണം നേടിയാണ് അർജന്റൈൻ കരിയറിന് തുടക്കമിട്ടത്. 2008ലെ ബെയ്ജിംഗ് ഒളിംപിക്സിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു മെസ്സി. ഇതിന് ശേഷമാണ് മെസ്സി കരിയറിലെ നേട്ടങ്ങളെല്ലാം സ്വന്താക്കിയത്. ഈ പാത പിന്തുടരാനുള്ള സുവർണാവസരമാണിപ്പോൾ എച്ചവേരിക്ക് മുന്നിലുള്ളത്.


The summer competitions for the major international teams are over, but that means that the Summer Olympics will begin this week. The games will be played in Paris, France, this year, and the football tournament will begin July 24th, which is this Wednesday. The U-23 Argentina team will be making their debut on Wednesday against the U-23 Morocco team and one of the players that will be in the squad is Claudio Echeverri. The attacking midfielder has already signed with Manchester City and will join the Premier League champions in January. The team will be coached by Argentina legend Javier Mascherano. He picked Echeverri to be part of the squad, and the coach also noticed that the young River Plate player is one of the youngest out of the whole squad.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍