Ads

header ads

ഉഗാണ്ടൻ താരം അബ്ദു ലുമാല ഗോകുലത്തിൽ

 ഉഗാണ്ടൻ സ്‌ട്രൈക്കർ അബ്ദു ലുമാലയെ സ്വന്തമാക്കി ഐ ലീഗ് ക്ലബ് ഗോകുലം കേരള. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഗോകുലത്തിന്റെ പുതിയ സൈനിഗ്.  വിംഗറായും മികവ് തെളിയിച്ചിട്ടുള്ള താരമാണ് അബ്ദു ലുമാല. 

Gokulam Kerala FC is thrilled to announce the signing of the talented Ugandan striker winger Abdu Lumala. This exciting addition is set to bolster the team's attacking options ahead of the upcoming I-League season.

1997 ജൂലൈ 21 ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച അബ്ദു ലുമല വിവിധ രാജ്യങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ സ്ലേവൻ ബെലുപോയ്ക്കുവേണ്ടി കളിച്ചു. ഈജിപ്തിലെ പിരമിഡ്‌സ് എഫ്‌സി, സ്വീഡനിലെ കൽമർ എഫ് ശി തുടങ്ങിയ ശ്രദ്ധേയമായ ക്ലബ്ബ്കൾക്കു വേണ്ടിയും പന്തു തട്ടിയിട്ടുണ്ട്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഉഗാണ്ടൻ ദേശീയ ടീമിനുവേണ്ടിയും കളിച്ചു.

അബ്ദു ലുമാലയെ ഗോകുലം കേരള എഫ്‌സിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു. വിംഗുകളിലെ ലുമാലയുടെ വേഗതയും ചടുലതയും സർഗ്ഗാത്മകതയും ഗോകുലത്തിന്റെ ആക്രമണശേഷി വർദ്ധിപ്പിക്കും. താരത്തിന്റെ അന്താരാഷ്ട്ര അനുഭവവും അർപ്പണബോധവും ഈ സീസണിൽ കൂടുതൽ ഉയരങ്ങൾ നേടാൻ ഗോകുലത്തെ പ്രചോദിപ്പിക്കുമെന്നും വി സി പ്രവീൺ പറഞ്ഞു. 

ഗോകുലം കേരള എഫ്‌സിയിൽ ചേരുന്നതിലും പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിലും താൻ ആവേശത്തിലാണെന്ന്  അബ്ദു ലുമാല പറഞ്ഞു. ഗോകുലം എഫ് സിയെയും  ക്ലബിന്റെ ആവേശഭരിതമായ ആരാധകരേയുംകുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും പിന്തുണയ്ക്കുന്നവർക്ക് സന്തോഷം നൽകാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും അബ്ദു ലുമാല  വ്യക്തമാക്കി. 

ഗോകുലം കേരളയുടെ മുഖ്യ പരിശീലകൻ ആന്റോണിയോ റൂയെഡായും  പുതിയ സൈനിംഗിൽ ആവേശം പ്രകടിപ്പിച്ചു. അബ്ദു ലുമാല ഞങ്ങളുടെ ടീമിൽ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.  ലുമാലയുടെ ആക്രമണ മനോഭാവവും അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ഉഗാണ്ടൻ താരത്തോടൊപ്പം കളിക്കളത്തിൽ സഹകരിക്കുന്നതിൽ അതിയായ സന്തോഷമെന്നും  ആന്റോണിയോ റൂയെഡാ പറഞ്ഞു.


Gokulam Kerala FC is thrilled to announce the signing of the talented Ugandan striker winger Abdu Lumala. This exciting addition is set to bolster the team's attacking options ahead of the upcoming I-League season.

Abdu Lumala, born on July 21, 1997, in Kampala, Uganda, brings a wealth of experience and skill to Gokulam Kerala FC. Lumala has had an impressive career, showcasing his talents in various leagues across the world. Last season he played for Croatian top tier club Slaven Belupo. His journey includes stints with notable clubs such as Pyramids FC in Egypt and Kalmar FF in Sweden.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍