Ads

header ads

പുതിയ ഇന്ത്യൻ കോച്ചിന് സ്റ്റിമാക്കിന്റെ മുന്നറിയിപ്പ്

Journey won't be easy, Igor Stimac warns newly-appointed football head coach Manolo Marquez

കഴിഞ്ഞ ദിവസമാണ് എല്ലാവരേയും അമ്പരപ്പിച്ച ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മനോലോ മാർക്വേസിനെ നിയമിച്ചത്. എഫ് സി ഗോവയുടെ മുഖ്യ പരിശീലകനായ മനോലോയെ മൂന്ന് വർഷത്തേക്കാണ് ഇന്ത്യൻ കോച്ചായി പ്രഖ്യാപിച്ചത്. വരുന്ന സീസണിൽ ഗോവയുടെ പരിശീലകസ്ഥാനത്ത് തുടർന്നാണ്  മനോലോ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക. 

ഡൽഹിയിൽ ചേർന്ന എഐഎഫ്എഫ് യോഗമാണ് സ്പാനിഷ് പരിശീലകനെ ഇഗോർ സ്റ്റിമാക്കിന്റെ പകരക്കാരനായി നിയമിക്കാൻ തീരുമാനിച്ചത്. ഇപ്പോഴിതാ പുതിയ കോച്ചിന് മുന്നറിയിപ്പും  ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പുറത്താക്കപ്പെട്ട ക്രോയേഷ്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക്. 

ഡിയർ മനോലോ. ഇന്ത്യൻ കോച്ചായി നിയമിക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ. ഇന്ത്യൻ ടീമിനൊപ്പം നിങ്ങളുടെ യാത്ര ഒരിക്കലും എളുപ്പമുള്ള ഒന്നായിരിക്കില്ല. ഇന്ത്യൻ താരങ്ങളുമായുള്ള പരിചയം ബ്ലൂ ടൈഗേഴ്സിനെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ താങ്കളെ സഹായിക്കട്ടേ. എല്ലാ ഭാവുകങ്ങളും നേരുന്നു എന്നായിരുന്നു സാമൂഹിക മാധ്യമത്തിൽ ഇഗോർ സ്റ്റിമാക്കിന്റെ സന്ദേശം.

 മോഹൻ ബഗാൻ കോച്ച് അന്റോണിയോ ലോപ്പസ് ഹബാസ്, മോഹൻ ബഗാൻ മുൻകോച്ച്  സൻജോയ് സെൻ എന്നിവരെ മറികടന്നാണ് മനോലോ മാർക്വേസ് ഇന്ത്യൻ കോച്ചായി നിയമിതനായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് എ ഐ എഫ് എഫ് ഗോവയുടെ പരിശീലകനായ മനോലോ മാർക്വേസിനെ നിയമിച്ചത്. ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായാണ് മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോളിൽ എത്തിയത്. ആദ്യവർഷം തന്നെ മനോലോ ഹൈദരാബാദിനെ ഐഎസ്എൽ  ഷീൽഡ് ചാമ്പ്യൻമാരാക്കി. 

ഇതിന് ശേഷം മൂന്ന്  വർഷ കരാറിലാണ് സ്പാനിഷ് കോച്ച് എഫ് സി ഗോവയിൽ എത്തിയത്. 2025 മേയ് 31വരെയാണ് ഗോവയിൽ മനോലോ മാർക്വേസിന്റെ കരാർ. മനോലോ മാർക്വേസ് ഐഎസ്എല്ലിൽ ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ടെന്നും. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുവുന്നതിനാലാണ് മനോലോ മാർക്വേസിനെ മുഖ്യ പരിശീലനായി നിയമിച്ചതെന്നും എഐഎഫ്എഫ്  പ്രസിഡന്റ് കല്യാൺ ചൗബേ വ്യക്തമാക്കിയിരുന്നു.



Former Indian football team head coach Igor Stimac, ousted last month after India's failure to advance in the 2026 FIFA World Cup Qualifiers, on Monday cautioned his successor, Manolo Marquez, about the difficulties ahead. However, Stimac, expressed confidence in Marquez's ability to elevate the team.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍