Ads

header ads

മെസ്സിക്കെതിരെ ഖത്തർ ലോകകപ്പിൽ കളിച്ച ഓസീസ് സൂപ്പർ താരം ഐഎസ്എല്ലിൽ

Mohun Bagan signing McLaren, Australia's all-time leading goalscorer in green and maroon

വരുന്ന സീസണിലെ ഐ എസ് എൽ മത്സരങ്ങൾക്കായി സൂപ്പർതാരത്തെ സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ ജെയ്മീ മക്ലാരനെയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. 

കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ലിയണൽ മെസ്സിയുടെ അർജന്റീനയ്ക്കെതിരെ കളിച്ച ടീമിലെ അംഗമായിരുന്നു ജെയ്മീ മക്ലാരൻ.  ഓസീസ് താരം ബഗാനുമായി നാലുവർഷ കരാറിൽ ഒപ്പുവച്ചു.  മോഹൻ ബഗാൻ ഡേ ആയ ജൂലൈ 29നായിരിക്കും ജെയ്മിയെ കൊൽക്കത്ത ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുക. 

ഓസീസ് ലീഗിൽ അഞ്ച് തവണ ടോപ്സ്കോറർക്കുള്ള ഗോൾഡൺ ബൂട്ട് നേടിയിട്ടുള്ള ജെയ്മി ഐ എസ് എല്ലിൽ എത്തുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ഏറെ നാളുകളായി ഓസീസ് താരത്തെ ഇന്ത്യയിലെത്തിക്കാൻ മോഹൻ ബഗാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ബഗാന്റെ ഓഫറുകൾ ജെയ്മിക്ക് തൃപ്തികരമായിരുന്നില്ല. എന്നാലിപ്പോൾ സൌദി ക്ലബുകൾ ഓഫറുകൾ ചെയ്ത അതേ പണം നൽകിയാണ് ഓസീസ് താരത്തെ മോഹൻ ബഗാൻ കൊൽക്കത്തയിൽ എത്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

തുടക്കത്തിൽ മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുക. ഇരുകൂട്ടർക്കും തൃപ്തികരമെങ്കിൽ ഒരുവർഷത്തേക്ക് നീട്ടാമെന്നാണ് കരാറിലെ വ്യവസ്ഥ. കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് പെട്രറ്റോസ്, കമ്മിംഗ്സ് എന്നിവർക്കൊപ്പം ജെയ്മി മക്ലാരൻകൂടി ചേരുമ്പോൾ വരുന്ന സീസണിലെ ഏറ്റവും മാരകമായ മുന്നേറ്റനിര ആയിരിക്കും മോഹൻ ബഗാന്റേത്.

 ഓസ്ട്രേലിയയിലെ ഗ്രീൻ ഗള്ളി സോക്കർ ക്ലബ്, പെർത്ത് ഗ്ലോറി, ബ്രിസ്ബെയ്ൻ റോർ, മെൽബൺ സിറ്റി,  ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേൺ റോവേഴ്സ്, ജർമ്മൻ ക്ലബ് ഡാംസ്റ്റാർട്ട്, സ്കോട്ടിഷ് ക്ലബുകളായ ഹൈബെർണിയൻ, റേഞ്ചേഴ്സ് ക്ലബുകളിൽ കളിച്ചാണ് ജെയ്മി മക്ലാരൻ മോഹൻ ബഗാനിൽ എത്തിയിരിക്കുന്നത്. 

ബ്ലാക്ക്ബേൺ റോവേഴ്സിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഹാട്രിക് നേടിയിട്ടള്ള താരമാണ് ജെയ്മി മക്ലാരൻ. ഓസ്ട്രേലിയൻ ലീഗിൽ  165 ഗോൾ നേടിയിട്ടുള്ള ജെയ്മി മക്ലാരൻ ഓസ്ട്രേലിയയക്ക് വേണ്ടി 32 കളിയിൽ 11 ഗോളും നേടിയിട്ടുണ്ട്.


Jamie MacLaren, the all-time top scorer in the A-League and five-time Golden Boot winner, has signed a four-year contract with Mohun Bagan Super Giants. He will join the team in Kolkata and begin training under Jose Molina on July 29th. In an interview with the MBSG Media Team, MacLaren shared his excitement:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍