Ads

header ads

ദേശീയ ജൂനിയർ ഫുട്ബോൾ: കേരള ക്യാമ്പിൽ 30 താരങ്ങൾ

30 players have been selected for the Kerala camp for the National Junior Football Championship to be held in Chhattisgarh from August 3rd to 12th.

തൃശൂർ:  ഓഗസ്റ്റ് മൂന്ന് മുതൽ പന്ത്രണ്ട് വരെ ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ക്യാമ്പിലേക്ക് 30 താരങ്ങളെ തിരഞ്ഞെടുത്തു. തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് 30 താരങ്ങളെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.  ജൂലൈ പന്ത്രണ്ട് മുതൽ കാര്യവട്ടം എൽ എൻ സി പി ഇയിലാണ് പരിശീലന ക്യാമ്പ്. 

ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾ

ഗോൾകീപ്പർമാർ:  ആദിത്യ കൃഷ്ണ (തൃശൂർ), കെ എസ് മുഹമ്മദ് മുസമ്മിൽ (കാസർഗോഡ്), കെ ടി മുഹമ്മദ് ഇർഫാൻ (മലപ്പുറം), മുഹമ്മദ് അമൽ (ഇടുക്കി), ഷാൽബെർട്ട് ബി സാക്കറി (പത്തനംതിട്ട).

ഡിഫൻഡർമാർ: മുഹമ്മദ് ഹസീബ് (ആലപ്പുഴ), പി ബി മുഹമ്മദ് ഫസ്സ (കാസർഗോഡ്), ഷഹീബ് അലി കാരയിൽ (മലപ്പുറം), എം ഡി അർജുൻ (എറണാകുളം), എ ജസ്റ്റിൻ (തിരുവനന്തപുരം),  ഇ ജെ ജോയൽ (എറണാകുളം), മുഹമ്മദ് ജാസിം അലി (പാലക്കാട്), പി ബി അതിദ്കൃഷ്ണ (എറണാകുളം), ജാക്സൺ ബെന്നി (കൊല്ലം).

മിഡ്ഫീൽഡർമാർ:  റസൽ സമീർ (തൃശൂർ), പി അമൻ മുഹമ്മദ് (മലപ്പുറം), അൽഫോൻസ് ചിറയൻകണ്ടത്ത്  (തൃശൂർ), ഷെജിൻ ഷൈജു (കാസർഗോഡ്), പി പി ജിജിൻ (മലപ്പുറം), കെ അമൽ നിവേദ് (പാലക്കാട്), വി ഹാഷ്മിൽ  (മലപ്പുറം), കെ എസ് ദേവനന്ദൻ (വയനാട്), ഡിബിൻ റെജി (ഇടുക്കി).

സ്ട്രൈക്കർമാർ: എൻ മുഹമ്മദ് ഇഷാൻ (ആലപ്പുഴ), സി മുഹമ്മദ് സിനാൻ (പാലക്കാട്), മുഹമ്മദ് മിഷാൽ (എറണാകുളം), എ ജെഫിൻ മുഹമ്മദ് (കോഴിക്കോട്), വി ആദികൃഷ്ണ (കോഴിക്കോട്), എ അലൻദാസ് (കോട്ടയം), എംകെ മുഹമ്മദ് സിനാൻ (പാലക്കാട്).

കേരള ടീം ജൂലൈ 31ന് ചാമ്പ്യൻഷിപ്പിനായി പുറപ്പെടും. ഇതിന് മുൻപ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കും. ആർ ഷിജുവാണ് മുഖ്യ പരിശീലകൻ. എം. ബോണിഫേസ് സഹപരിശീലകനാവും.





 30 players have been selected for the Kerala camp for the National Junior Football Championship to be held in Chhattisgarh from August 3rd to 12th.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍