സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ എറണാകുളം ചാന്പ്യൻമാരായി. എറണാകുളം ഫൈനലിൽ കണ്ണൂരിനെ തോൽപിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ഗോളിനാണ് എറണാകുളത്തിന്റെ ജയം.
നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനായില്ല. സൂര്യനന്ദ, ലെഗിയ ദാസ്, ഭാഗ്യ വിനോദ്, അലീഷ ഹനാൻ എന്നിവർ ഷൂട്ടൗട്ടിൽ എറണാകുളത്തിനായി ലക്ഷ്യം കണ്ടു. കണ്ണൂരിന്റെ അനുനന്ദയ്ക്ക് മാത്രമേ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാനായുള്ളൂ.
എറണാകുളം സെമി ഫൈനലിൽ തൃശൂരിനെയും കണ്ണൂർ, കാസർഗോഡിനെയും തോൽപിച്ചു.
മുൻതാരം സി സി സീനയുടെ ശിക്ഷണത്തിലാണ് എറണാകുളം ചാന്പ്യൻമാരായത്. തൃശൂരിനെ തോൽപിച്ച് കാസർഗോഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി.
0 അഭിപ്രായങ്ങള്‍