മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ ചേർന്നതോടെയാണ് സൌദി പ്രോ ലീഗ് ശ്രദ്ധയാകർഷിച്ചത്. ഇതിന് ശേഷം ലോക ഫുട്ബോളിലെ മിന്നും താരങ്ങളെല്ലാം സൌദി ക്ലബുകളിലെത്തി. നെയ്മറും ബെൻസേമയും കന്റെയും ഫിർമിനോയും മാനേയുമെല്ലാം സൌദി ക്ലബുകൾക്കായി ബൂട്ടുകെട്ടി. ഇപ്പോഴിതാ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ വമ്പൻ താരങ്ങൾ സൌദി ക്ലബുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ സിറ്റിയുടെ തലച്ചോർ എന്ന് വിശേഷിപ്പിക്കുന്ന കെവിൻ ഡി ബ്രൂയ്ൻ വരുന്ന സീസണിൽ അൽ ഇത്തിഹാദിലേക്ക് ചേക്കാറാൻ സമ്മതം അറിയിച്ചുവെന്നാണ് ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റിയുമായി ഒരു വർഷ കരാർ ബാക്കിനിൽക്കേയാണ് ഡിബ്രൂയ്ൻ അൽ ഇത്തിഹാദിന്റെ വമ്പൻ ഓഫർ സ്വീകരിക്കുന്നത്. മുപ്പത്തിമൂന്നുകാരനായ ഡിബ്രൂയ്ൻ ഇത്തിഹാദുമായി വ്യക്തിഗത കരാർ കാര്യങ്ങളിലെല്ലാം ധാരണയിൽ എത്തിയിട്ടുണ്ട്.
വരുന്ന സീസണിലാണോ, അതോ സിറ്റിയിലെ കരാർ പൂർത്തിയാക്കിയ ശേഷമാണോ ഡിബ്രൂയ്ൻ ഇത്തിഹാദിൽ എത്തുകയെന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തതയുള്ളത്. യൂറോ കപ്പിനിടെ തന്നെ താൻ സൌദി ക്ലബിലേക്ക് മാറിയേക്കുമെന്ന സൂചന ഡിബ്രൂയ്ൻ നൽകിയിരുന്നു.
പതിനഞ്ചുവർഷമായി പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന തനിക്ക് ഇതുവരെ ആകെ കിട്ടിയതിനേക്കാൾ ഉയർന്ന പ്രതിഫലമാണ് അടുത്ത രണ്ടുവർഷത്തേക്ക് കിട്ടുക. കരിയറിന്റെ അവസാന സമയത്ത് പണത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. നിലവിൽ ആരുമായും കരാറിൽ എത്തിയിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്.
പണം ഏതൊരാളുടേയും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. ഫുട്ബോളാണ് തനിക്ക് എല്ലാം തന്നത്.ഫുട്ബോളിൽ നിന്ന് തന്നെ കൂടുതൽ പ്രതിഫലം കിട്ടുന്നത് തള്ളിക്കളയേണ്ട കാര്യമില്ലെന്നും യൂറോ കപ്പിനിടെ നൽകിയ അഭിമുഖത്തിൽ ഡിബ്രൂയ്ൻ പറഞ്ഞിരുന്നു.
Summary: Manchester City star Kevin De Bruyne is reportedly keen on joining Al-Ittihad after expressing his desire to move to Saudi Arabia.
The Belgian playmaker has just a year remaining on his contract at the Etihad Stadium. He has already been linked with a host of big-money moves including to Saudi Arabia.
And it appears that the Middle East will be De Bruyne’s next destination once his Man City stint comes to a close. According to reports in Italy, the 33-year-old has agreed personal terms with Al-Ittihad.
0 അഭിപ്രായങ്ങള്‍