ഫുട്ബോളിൽ സൂപ്പർ സൺഡേയാണ് ജൂലൈ പതിനാല്. രാത്രി പന്ത്രണ്ടരയ്ക്ക് യൂറോ കപ്പ് ഫൈനലിൽ സ്പെയ്നും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ പുലർച്ചെ അഞ്ചരയ്ക്ക് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും ഏറ്റുമുട്ടും.
2021ൽ അർജന്റീന കോപ്പയും ഇറ്റലി യൂറോകപ്പും ജയിച്ചപ്പോൾ വൻകരകളുടെ പോരാട്ടമായി ഫൈനലിസിമ എന്ന മത്സരം നടത്തിയിരുന്നു. ഇത്തവണയും കോപ്പയ്ക്കും യൂറോയ്ക്കും ശേഷം ഫൈനലിസിമ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025ൽ ആയിരിക്കും ഫൈനലിസിമ പോരാട്ടം നടക്കുക. ഈപോരാട്ടത്തിൽ ലിയണൽ മെസ്സിയെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്പാനിഷ് ഫുട്ബോളിലെ പുതിയ സെൻസേഷൻ ലാമിൻ യമാൽ പറയുന്നു.
മെസ്സിയെപ്പോലെ ബാഴ്സലോണയുടെ യൂത്ത് അക്കാഡമിയിലൂടെ വളർന്ന താരമായ ലാമിൻ യമാൽ ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ പലതും മെസ്സിയുടെ റെക്കോർഡുകളാണ് യമാൽ തകർത്തത്. ഫൈനലിന് മുന്നേ ലാമിൻ യമാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
കോപ്പ അമേരിക്കയിൽ മെസ്സിയുടെ അർജന്റീന ചാമ്പ്യൻമാരാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് സ്പെയ്നും ജേതാക്കളാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെയെങ്കിൽ എനിക്ക് ഫൈനലിസിമയിൽ മെസ്സിക്കെതിരെ കളിക്കാൻ അവസരം കിട്ടും. ഇത് ജീവിതത്തിലെ ഏറ്റവും മികച്ചൊരു അനുഭവം ആയിരിക്കുമെന്നും ലാമിൻ യമാൽ പറഞ്ഞു.
2022ൽ ഇറ്റലിയെ തോൽപിച്ച് അർജന്റീന ഫൈനലിസിമ നേടിയിരുന്നു.
Lamine Yamal is ready to face Lionel Messi in possible blockbuster game at Finalissima 2025
0 അഭിപ്രായങ്ങള്‍