Ads

header ads

മെസ്സിയുടെ വഴിയേ ലാമിൻ യമാൽ

 പ്രതിഭകളുടെ വറ്റാത്ത ഉറവിടാണ് ലാ മസിയ എന്ന ബാഴ്സലോണ അക്കാഡമി. ലിയണൽ മെസ്സി അതിന്റെ പതാകവാഹനാവുമ്പോൾ ഏറ്റവും ഒടുവിലത്തെ സൂപ്പർ താരമാണ് ലാമിൻ യമാൽ. പതിനാറാം വയസ്സിൽ ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലും വിസ്മയം തീർത്ത പ്രതിഭ. 

ലാ ലിഗയിൽ ബാഴ്സലോണയ്ക്കായി ചരിത്രംകുറിച്ച ലാമിൻ യമാൽ യൂറോകപ്പിൽ അനശ്വരനാണ്. ടൂർണമെന്റിലെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ബാഴ്സലോണ താരം മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. മെസ്സിയുടെ പിൻഗാമിയെന്ന് നേരത്തേ തന്നെ വിശേഷിപ്പിക്കപ്പെട്ട യമാൻ ഇപ്പോഴിതാ മെസ്സിയുടെ അതേപാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ബാഴ്സലോണയിൽ മുൻപ് മെസ്സി ധരിച്ചിരുന്ന പത്തൊൻപതാം നമ്പർ ജഴ്സിയിലാണ് ലാമിൻ യമാൽ ഈ സീസണിൽ കളിക്കളത്തിലെത്തുക. ബാഴ്സലോണ ഔദ്യോഗികമായ ഇക്കാര്യം പ്രഖ്യാപിച്ചു. മെസ്സി തുടക്കകാലത്താണ് ബാഴ്സയിൽ പത്തൊൻപതാം നമ്പർ ജഴ്സിയിൽ കളിച്ചത്. 

പാട്രിക് ക്ലൈവർട്ട്, സെർജിയോ അഗ്യൂറോഎന്നിവരും പത്തൊൻപതാം നമ്പറിൽ കളിച്ച ബാഴ്സതാരങ്ങളാണ്. 2024 യൂറോ കപ്പില്‍ സ്‌പെയിനിന് വേണ്ടിയും യമാല്‍ 19-ാം നമ്പര്‍ ജഴ്‌സിയിലാണ് ഇറങ്ങിയത്.  യൂറോ കപ്പിൽ ഒരു ഗോളും നാല് അസിസറ്റുമായിരുന്നു യമാലിന്റെ സമ്പാദ്യം.

 ഫ്രാൻസിനെതിരെ സെമിഫൈനലിൽ ലാമിൻ യമാൽ നേടിയ ഗോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ സ്പെയ്ന്റെ ആദ്യഗോളിന് വഴിയൊരുക്കിയതും ലാമിൻ യമാലായിരുന്നു.


Lamine Yamal is Barcelona's new No. 19 . The same number he wears for Spain and that a young Lionel Messi wore at Barça

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍