Ads

header ads

യൂറോകപ്പ് നേടിയതിന് ശേഷം യമാലിന്റെ ആഘോഷം ഇങ്ങനെ


സ്പെയ്ൻ ജേതാക്കളായ യൂറോ കപ്പിലെ സെൻസേഷനായിരുന്നു യുവതാരം ലാമിൻ യമാൽ. പതിനാറാം വയസ്സിന്റെ അന്ത്യനാളുകളിൽ ഓരോ മത്സരത്തിലും റെക്കോർഡുകൾ കുറിച്ച ലാമിൻ യമാൽ പതിനേഴാം വയസ്സിലെ ആദ്യമത്സരത്തിൽ യൂറോപ്യൻ ചാമ്പ്യനായി മറ്റൊരു ചരിത്രംകുറിച്ചു. യൂറോകപ്പിനെത്തുമ്പോൾ ബാഴ്സലോണ താരത്തിൽനിന്ന് ഫുട്ബോൾലോകം ഏറെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ യൂറോകപ്പ് അവസാനിച്ചപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട യമാൽ ഓരോ മത്സത്തിലും മിന്നൽപ്പിണറായിരുന്നു. 

യൂറോയുടെ തിരക്കുകൾ കഴിഞ്ഞ ലാമിൻ യമാൻ ബാഴ്സലോണയുടെ സീസൺ തുടങ്ങുന്നതിന് മുന്നേ വിശ്രമത്തിലാണിപ്പോൾ. ഗ്രീസിലാണ് യുവതാരം അവധിക്കാലം ചെലവഴിക്കുന്നത്. കടൽക്കരയിൽ അവധിക്കാലം ചെലവഴക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 

യൂറോ കപ്പിന് ശേഷം ലാമിൻ യമാൽ ബാഴ്സലോണ ക്യാമ്പിൽ എത്തിയിരുന്നു. ട്രെയ്നിന് പ്രസന്റേഷൻ സെഷനിൽ പങ്കെടുത്ത ശേഷമാണ് യമാൽ ഗ്രീസിലേക്ക് പറന്നത്. മൂന്നാഴ്ചത്തെ വിശ്രമമാണ് കോച്ച് ഹാൻസി ഫ്ളിക്ക് യുവതാരത്തിന് നൽകിയിരിക്കുന്നത്. ഇതോടെ ബാഴ്സയുടെ പ്രീ സീസൺ മത്സരങ്ങളിൽ ലാമിൻ യമാൽ കളിക്കില്ല. ലാമിൻ യമാലിനൊപ്പം പെഡ്രി, ഫെറാൻ ടോറസ് എന്നിവർക്കും പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് വിശ്രമം നൽകിയിട്ടുണ്ട്. 

യൂറോ കപ്പിലെ ഏഴ് മത്സരങ്ങളിൽ ആറിലും ലാമിൻ യമാൽ ആദ്യ ഇലനവിൽ ഉണ്ടായിരുന്നു. സെമിയിൽ ഫ്രാൻസിനെതിരെ വണ്ടർഗോൾ നേടിയ താരം നാല് ഗോളിന് വഴിയൊരുക്കി. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ നേടുന്ന താരവും ലാമിൻ യമാലാണ്. ഈ മികവോടെ യൂറോ കപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിലക്കും ലാമിൻ യമാൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


The Spanish national team won the European Championship last week, and now the players from the squad are enjoying their deserved vacation. One of the best players in the squad is the 17-year-old Lamine Yamal. The Spanish squad did not have high expectations ahead of EURO 2024, but that didn't matter as they won all seven of their matches in the competition. Yamal was one of the players that helped Spain succeed in the tournament, and after a long season with FC Barcelona, he also got his time off.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍