Ads

header ads

ഓൾ സ്റ്റാർ ടീമിൽ മെസ്സിയില്ല, സുവാരസും


മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരിക്കുന്ന പോരാട്ടത്തിൽ ലിയണൽ മെസ്സിയും ലൂയിസ് സുവരസും കളിക്കില്ല. അമേരിക്കയിലെ ഒഹിയോയിൽ മെക്സിക്കോ ലീഗിലെ ഓൾ സ്റ്റാർ ഇലവനെയാണ് ബുധാനാഴ്ച മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ഇലവൻ നേരിടുക. 

ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ സെർജിയോ ബുസ്കറ്റ്സും ജോർദി ആൽബയും ടീമിലുണ്ട്. ജൂലൈ പതിനാലിന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയ നേരിടുന്നതിനിടെ കാലിനേറ്റ പരിക്കിൽ നിന്ന് മെസ്സി മുക്തനായിട്ടില്ല. സുവാരസിനും കോപ്പയ്ക്കിടെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. 


കോപ്പ ഫൈനലിന് ശേഷം ഇന്റർ മയാമി കളിച്ച രണ്ട് മത്സരത്തിലും മെസ്സി ഇറങ്ങിയിരുന്നില്ല. റിയൽ സാൾട്ട് ലേക്ക് ഫോർവേഡ് ക്രിസ്റ്റ്യൻ അരാംഗോയും ഈ മത്സരത്തിനുണ്ടാവില്ല. മോശം പെരുമാറ്റത്തിന് നാല് കളിയിൽ സസ്പെൻഷൻ നേരിടുന്നതിനാലാണ് ലീഗിൽ 17 ഗോളും 11 അസിസ്റ്റും നേടിയ അരാംഗോയെ ഓൾ സ്റ്റാർ ടീമിൽ നിന്ന് ഒഴിവാക്കിയത്. 



Inter Miami star Lionel Messi won’t play in the MLS All-Star Game while nursing an ankle injury. The 37-year-old Messi left the July 14 Copa America final win over Colombia with a right ankle injury. His teammate, Luis Suárez, also won’t play in the game Wednesday in Columbus, Ohio, with what the team described as “knee discomfort.”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍