Ads

header ads

സ്കലോണി തുടരും

അർജന്റൈൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തുടരുമെന്ന് ലിയോണൽ സ്കലോണി. തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരന്നു അർജന്റൈൻ പരിശീലകൻ. 2026ലെ ലോകകപ്പ് വരെ കരാറുണ്ടെങ്കിലും കോപ്പയ്ക്ക് ശേഷം സ്കലോണി സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

Lionel Scaloni ponders future as Argentina

അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായുള്ള ഭിന്നതയെ തുടർന്ന് സ്ഥാനം ഒഴിയുകയാണെന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ സ്കലോണി പറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോൾ പരിശീലകനായി തുടരുമെന്നും അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ അനുവദിക്കുകയാണെങ്കൽ പതിനഞ്ചുവർഷത്തേക്കുളള കരാർ ഒപ്പുവയ്ക്കാൻ തയ്യാറാണെന്നും സ്കലോണി പറഞ്ഞു. 

സ്കലോണിക്ക് കീഴിലാണ് അർജന്റീന രണ്ട് കോപ്പയും ഒരു ലോകകപ്പും ഫൈനലിസിമയും സ്വന്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍