കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്താൻ ഇറങ്ങുകയാണ് അർജന്റീന. ശക്തരായ കൊളംബിയയാണ് എതിരാളികൾ. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് ഫൈനൽ തുടങ്ങുക. കിരീട്ടപ്പോരാട്ടത്തിന് മുൻപ് അർജന്റൈൻ കോച്ച് ലിയണൽ സ്കലോണി മാധ്യമപ്രവർത്തകരെ കണ്ടു. ഇതുവരെ പിന്തുടർന്ന ശൈലിയും രീതികളും തുടരുമെന്നാണ് സ്കലോണി വ്യക്തമാക്കിയത്. സ്കലോണിനയുടെ വാക്കുകൾ ഇങ്ങനെയാണ്.
ഇതുവരെ പിന്തുടർന്ന ശൈലിയിൽ തന്നെ മുന്നോട്ടുപോകും. ടീമിന്റെ ഡി എൻ എയിൽ വ്യത്യാസമില്ല. ഫൈനലിലും ജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇറങ്ങുക. ഞങ്ങൾ കുറേനാളുകളായി നന്നായി കളിക്കുന്നുണ്ട്. ഇത് തുടരണം.
കൊളംബിയയെ തോൽപിച്ച് കിരീടം നേടാനാവുമെന്ന് ആരാധകർക്ക് ആഘോഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ജയിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ടീമിനെയാണ് ഫൈനലിൽ ഇറക്കുക. മത്സരത്തിന് ടീം പൂർണ സജ്ജരമാണ്. തുടർ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം നൽകും.
ഏറ്റവും മികച്ചരീതിയിൽ ഫൈനലിനായി ഞങ്ങൾ ഒരുങ്ങിയിട്ടുണ്ട്. കൊളംബിയ ശക്തരായ എതിരാളികളാണ്. അവരിൽ നിന്ന് എന്തും പ്രതീക്ഷിക്കാം. കാരണം ഫുട്ബോൾ സർപ്രൈസുകളുടെ കളിയാണ്. ആസ്വദിച്ച് കളിക്കാനാണ് താരങ്ങളോട് പറഞ്ഞിരിക്കുന്നത്. പക്ഷേ, അതൊരിക്കലും ടീമിന്റെ സന്തോഷം കളയുന്ന രീതിയിൽ ആയിരിക്കരുതെന്നും താരങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സ്കലോണി പറഞ്ഞു.
0 അഭിപ്രായങ്ങള്‍