Ads

header ads

ഫൈനലിൽ സ്പാനിഷ് താരങ്ങൾക്ക് മുന്നറിയിപ്പ്

 യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് കിരീടപ്പോരാട്ടമാണ്. മുൻ ചാമ്പ്യൻമാരായ സ്പെയ്ൻ കിരീടപ്പോരാട്ടത്തിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ബെർലിനിലാണ് ഫൈനൽ.

യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുസംഘങ്ങളിലായി ഫൈനലിൽ മാറ്റുരയ്ക്കുക. ടൂർണമെന്റിൽ ഏറ്റവും ആധികാരിക പ്രകടനം നടത്തിയാണ് സ്പെയ്ൻ ഫൈനലിൽ എത്തിയത്. കിരീടസാധ്യത കൽപിക്കപ്പെട്ടിരുന്ന ക്രൊയേഷ്യ, ഇറ്റലി,ജർമ്മനി, ഫ്രാൻസ് എന്നീ വമ്പൻമാരെ വീഴ്ത്തിയാണ് സ്പെയ്ന്റെ ഫൈനൽ പ്രവേശം. ഫ്രാൻസിനെതിരായ സെമിയിൽ തുടക്കത്തിലേ ഗോൾ വഴങ്ങിയിട്ടും രണ്ടുഗോൾ തിരിച്ചടിച്ചാണ് സ്പെയ്ൻ കരുത്തുകാട്ടിയത്.

 ഗ്രൂപ്പ് ഘട്ടത്തിൽ പതറിയ ഇംഗ്ലണ്ട് സെമിയിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടാ ഗോളിന് തോൽപിച്ചാണ് തുടർച്ചയായ രണ്ടാം ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ജൂഡ് ബെല്ലിംഗ്ഹാമും ഹാരി കെയ്നും ബുകായ സാകയുമെല്ലാം അടങ്ങിയ ഇംഗ്ലണ്ടിനെ ഫൈനലിൽ ഏറെ കരുതിയിരിക്കണമെന്നാണ് സ്പാനിഷ് കോച്ച്  ലൂയിസ് ഡി ലാ ഫുവന്റെ താരങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ട് ഫൈനലിൽ അപകടകാരികളുമെന്നും സ്പാനിഷ് കോച്ച് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ടൂർണമെന്റിൽ സ്ഥിരതയോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഫേവറൈറ്റുകളായ വമ്പൻമാരെയെല്ലാം വീഴ്ത്താനായത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇനിയൊരറ്റ മത്സരമാണ് മുന്നിലുള്ളത്. അത് വലിയ പോരാട്ടമാണ്. ഇതുവരെ ഇംഗ്ലണ്ടിനെക്കാൾ നന്നായി കളിച്ച ടീം ഞങ്ങളായിരിക്കും. പക്ഷേ ഇത് ഫൈനലിനെ സ്വാധീനിക്കില്ല. കാരണം ഫൈനൽ മറ്റൊരു പോരാട്ടമാണ്. കളിക്കളത്തിൽ എന്തും സംഭവിക്കാം. 

മികച്ച താരങ്ങളുള്ള ശക്തമായ ടീമാണ് അവരുടേത്. ക്ലബ് തലത്തിൽ മികവ് തെളിയിച്ച നിരവധി താരങ്ങൾ ഇംഗ്ലീഷ് നിരയിലുണ്ട്. അവരും കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഫൈനലിൽ ശക്തമായ പോരാട്ടം ഉണ്ടാവുമെന്നുറപ്പാണ്. ഇതുകൊണ്ടുതന്നെ ഫൈനലിൽ ഇംഗ്ലീഷ് താരങ്ങളെ കരുതിയിരിക്കണമെന്നും ലൂയിസ് ഡി ലാ ഫുവന്റെ തന്റെ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.


Spain head coach Luis de la Fuente has dismissed criticism of England ahead of Sunday's Euro 2024 final in Berlin. The Three Lions have a chance to win their first major international tournament in 58 years when they take on Spain following a dramatic last-gasp win over the Netherlands.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍