Ads

header ads

സംസ്ഥാന ജൂനിയർ ഫുട്ബോളിൽ മലപ്പുറം ചാമ്പ്യൻമാർ



സംസ്ഥാന അന്തർ ജില്ലാ ജൂനിയർ ഫുട്ബോൾ ചാമ്പ്യഷിപ്പിൽ മലപ്പുറം ചാമ്പ്യൻമാർ. മലപ്പുറം ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് എറണാകുളത്തെ തോൽപിച്ചു. ആദ്യം ഗോൾവഴങ്ങിയ ശേഷം ശക്തമായി തിരിച്ചടിക്കുകയായിരുന്നു മലപ്പുറം. 
Malappuram champions in state junior football
സംസ്ഥാന ജൂനിയർ ഫുട്ബോളിൽ ചാമ്പ്യൻമാരായ മലപ്പുറം ജില്ലാ ടീം

പതിനാറാംമിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് മിഷാലിന്റെ ഗോളിനാണ് എറണാകുളം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ മലപ്പുറം രണ്ടുഗോൾ തിരിച്ചടിച്ചു. അൻപത്തിയൊൻപതാം മിനിറ്റി പി പി ജിജിൻ സമനിലഗോൾ നേടിയപ്പോൾ എഴുപത്തിയൊന്നാം മിനിറ്റിൽ പി മുഹമ്മദ് അമൻ മലപ്പുറത്തിന്റെ വിജയഗോൾ നേടി. 

സംസ്ഥാന ജൂനിയർ ഫുട്ബോളിൽ റണ്ണേഴ്സ് അപ്പായ പാലാക്കാട് ടീം

മലപ്പുറം സെമി ഫൈനലിൽ പാലക്കാടിനേയും എറണാകുളം തൃശൂരിനെയുമാണ് തോൽപിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ മലപ്പുറം കോഴിക്കോടിനേയും കൊല്ലത്തേയും തോൽപിച്ചിരുന്നു. തൃശൂരിനെ തോൽപിച്ച് പാലക്കാട് മൂന്നാം സ്ഥാനം നേടി. 

സി ഷനിലിന്റെ ശിക്ഷണത്തിലാണ് മലപ്പുറം ജൂനിയർ ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. കെ എസ് സരിൻ കുമാറായിരുന്നു എറണാകുളത്തിന്റെ കോച്ച്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നിന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍