പുതിയ സീസണ് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. നോർവീജിയൻ ക്ലബ് റോസൻബർഗ് പരിശീലന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിൽ നോഹ് ഇമ്മാനുവൽ ജീനാണ് റോസൻബഗിന്റെ സ്കോറർ.
യൂറോകപ്പിലും കോപ്പ അമേരിക്കയിലും കളിച്ച പ്രധാന താരങ്ങൾ ഇല്ലാതെയാണ് യുണൈറ്റഡ് സന്നാഹമത്സരത്തിന് ഇറങ്ങിയത്. ടീമിലെ കൂടുതൽ താരങ്ങളും സീനിയർ ടീമിൽ അരങ്ങേറ്റം നടത്താത്തവരായിരുന്നു. സീനിയർ താരങ്ങളായ കാസിമിറോ, മേസൺ മൌണ്ട്, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയവർ ടീമിലുണ്ടായിരുന്നു.
യുണൈറ്റഡ് സീസണിലെ രണ്ടാം സന്നാഹമത്സരത്തിൽ ശനിയാഴ്ച സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ നേരിടും. ജൂലൈ ഇരുപത്തിയെട്ടിന് ആഴ്സണലുമായാണ് യുണൈറ്റഡിന്റെ സീസണിലെ ആദ്യ പ്രധാന മത്സരം. ഓഗസ്റ്റ് പത്തിന് കമ്യൂണിറ്റി ഷീൽഡിലാണ് സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡാർബി.
0 അഭിപ്രായങ്ങള്‍