Ads

header ads

വീണ്ടും വിചിത്ര നിയമനം: എഫ് സി ഗോവയ്ക്കും ഇന്ത്യയ്ക്കും ഒരേകോച്ച്

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി എഫ് സി ഗോവയുടെ മനോലോ മാർക്വേസിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മനോലോ വരുന്ന സീസണിൽ എഫ് സി ഗോവയുടെ പരിശീലകനായി തുടരും. ഇതോടെ 2024-25 സീസണിൽ ഇന്ത്യക്കും എഫ് സി ഗോവയ്ക്കും ഒരുപരിശീലകനായിരിക്കും. 

Spanish tactician Manolo Marquez is likely to be appointed as the next head coach for the Indian men’s national football team. Marquez is currently the head coach of the Indian Super League (ISL) outfit FC Goa, whom he joined in 2023.

ഡൽഹിയിൽ ചേർന്ന എഐഎഫ്എഫ് യോഗമാണ് സ്പാനിഷ് പരിശീലകനെ ഇഗോർ സ്റ്റിമാക്കിന്റെ പകരക്കാരനായി നിയമിക്കാൻ തീരുമാനിച്ചത്. മോഹൻ ബഗാൻ കോച്ച് അന്റോണിയോ ലോപ്പസ് ഹബാസ്, മോഹൻ ബഗാൻ മുൻകോച്ച്  സൻജോയ് സെൻ എന്നിവരായിരുന്നു എഐഎഫ്എഫിന്റെ പരിഗണനയിലുണ്ടായിരുന്ന മറ്റ് പരിശീലകർ. 

ഇഗോൾ സ്റ്റിമാക്കിനും പുറത്താക്കപ്പെട്ട സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും വൻതുക നഷ്ടപരിഹാരം നൽകേണ്ടതിനാൽ എഐഎഫ്എഫ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് എഐഎഫ്എഫ് ഗോവയുടെ പരിശീലകനെ ഇന്ത്യൻ കോച്ചായി നിയമിച്ചത്. ഏകദേശം 20 ലക്ഷം രൂപയാണ് എഫ് സി ഗോവയിൽ മനോലോയുടെ പ്രതിമാസ ശമ്പളം. ഇത്രയും തുക ഗോവ കോച്ചിന് നൽകുന്നതിനാൽ എഐഎഫ്എഫിന് വലിയ തുക നൽകേണ്ടിവരില്ലെന്നാണ് കരുതുന്നത്. 


മനോലോ മാർക്വേസ് ഐഎസ്എല്ലിൽ ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ടെന്നും. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുവുന്നതിനാലാണ് മനോലോ മാർക്വേസിനെ മുഖ്യ പരിശീലനായി നിയമിച്ചതെന്നും എഐഎഫ്എഫ്  പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു. 

ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായാണ് മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോളിൽ എത്തിയത്. ആദ്യവർഷം തന്നെ മനോലോ ഹൈദരാബാദിനെ ഐഎസ്എൽ  ഷീൽഡ് ചാമ്പ്യൻമാരാക്കി. ഇതിന് ശേഷം മൂന്ന്  വർഷ കരാറിലാണ് സ്പാനിഷ് കോച്ച് എഫ് സി ഗോവയിൽ എത്തിയത്. 2025 മേയ് 31വരെയാണ് ഗോവയിൽ മനോലോ മാർക്വേസിന്റെ കരാർ.


Summary: Spanish tactician Manolo Marquez is likely to be appointed as the next head coach for the Indian men’s national football team. Marquez is currently the head coach of the Indian Super League (ISL) outfit FC Goa, whom he joined in 2023.

He previously worked for three seasons at Hyderabad FC, where he won the club’s first ISL trophy in 2022. Besides from winning the cup, Marquez led the club to two runner-up finishes in the ISL Shield race.

The AIFF technical committee invited applications for the role last month after the federation sacked Igor Stimac in the aftermath of the nation’s exit from the FIFA World Cup qualifiers in the second round

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍