Ads

header ads

അസാധാരണ തോൽവി: മഷറാനോയും മെസ്സിയും പറഞ്ഞത് കേട്ടോ...?

 ഫുട്ബോൾ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സംഭവങ്ങളാണ് പാരിസ് ഒളിംപിക്സിലെ അർജന്റീന മൊറോക്കോ മത്സരത്തിൽ കണ്ടത്. മത്സരം 90 പിന്നിടുമ്പോൾ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ. എല്ലാവരേയും ഞെട്ടിച്ച് റഫറി ഇഞ്ചുറി ടൈമായി നൽകിയത് പതിനഞ്ച് മിനിറ്റ്. ഇഞ്ചുറി ടൈമിന്റെ പതിനാറാം മിനിറ്റിൽ അർജന്റീനയുടെ സമനിലഗോൾ. ഇതോടെ രോഷാകുലരായ മൊറോക്കൻ ആരാധകർ ഗ്രൌണ്ട് കൈയേറുന്നു. 

Lionel Messi's reaction after what happened in the match between Argentina and Morocco at the Olympic Games. A single word to define what was experienced in France. UNUSUAL.

മത്സരം നിർത്തി താരങ്ങളും റഫറിമാരും ഡ്രസ്സിംഗ് റൂമിലേക്ക്. ഒന്നേകാൽ മണിക്കൂറിന് ശേഷം ഗ്രൌണ്ടിൽ തിരിച്ചെത്തിയ ശേഷം  ക്രിസ്റ്റ്യൻ മെഡിനയുടെ സമനില ഗോൾ വാർ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിന ഓഫ് സൈഡാണെന്ന് വിധിച്ചതോടെ അർജന്റീനയ്ക്ക് തോൽവി. മൊറോക്കോ മൂന്ന് പോയിന്റമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത്. 

മത്സരശേഷം ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ സർക്കസ് എന്നായിരുന്നു അർജന്റൈൻ കോച്ച് ഹവിയൻ മഷറാനോയുടെ പ്രതികരണം. മഷറാനോയുടെ വാക്കുകൾ ശരിവയ്ക്കും വിധം തന്നെയാണ് മത്സരത്തിന്റെ അന്ത്യ നിമിഷങ്ങൾ അരങ്ങേറിയത്. മാത്രമല്ല വാർ ചരിത്രത്തിൽ തീരുമാനത്തിൽ എത്താൻ ഇത്രയേറെ സമയമെടുത്തൊരു സന്ദർഭം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. 

തലനാരിഴ കീറി പരിശോധിച്ചായിരുന്നു മെഡിന ഓഫ് സൈഡാണെന്ന് ഒഫിഷ്യൽസ് പ്രഖ്യാപിച്ചത്. അസാധാരണം എന്നായിരുന്നു മത്സര ശേഷം ലിയണൽ മെസ്സിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു മെസ്സിയുടെ പ്രതികരണം. ഒളിംപിക്സിൽ കളിക്കാൻ മെസ്സിയെ സഹതാരംകൂടിയായ അർജന്റൈൻ കോച്ച് മഷറാനോ ക്ഷണിച്ചെങ്കിലും സൂപ്പർതാരം നിരസിക്കുകയായിരുന്നു. 2008ലെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവാണ് മെസ്സി.

 അർജന്റീനയെ നിക്കോളാസ് ഓട്ടമെൻഡിയും മൊറോക്കോയെ അഷ്റഫ് ഹക്കീമിയുമാണ് നയിച്ചത്. ജൂലിയൻ അൽവാരസും ഗോളി ജെറോണിമോ റൂളിയും മുൻതാരം ഹവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീനയുടെ ആദ്യ ഇലവനിലുണ്ടായിരുന്നു.


Lionel Messi's reaction after what happened in the match between Argentina and Morocco at the Olympic Games. A single word to define what was experienced in France. UNUSUAL.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍