യൂറോ കപ്പിൽ ജേതാക്കളായ സ്പാനിഷ് ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഇരുപത്തിരണ്ടുകാരനായ നിക്കോ വില്യംസ്. ഇടതുവിംഗിൽ നിക്കോ വില്യംസ് നടത്തി മുന്നേറ്റങ്ങൾ ഫൈനലിൽ ഉൾപ്പടെ അതിനിർണായകമായി. സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ ബിൽബാവോയുടെ താരമാണ് നിക്കോ വില്യംസ്. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.
യൂറോകപ്പിലെ പ്രകനടത്തിലൂടെ നിക്കോയെ സ്വന്തമാക്കാൻ വമ്പൻ ക്ലബുകളുടെ നിര പിന്നാലെ എത്തിയിട്ടുണ്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണ തന്നെയാണ് നിക്കോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രധാന ക്ലബ്. ദേശീയ ടീമിൽ നിക്കോയുടെ സഹതാരം ലമീൻ യമാൽ ബാഴ്സലോണയിലാണ് കളിക്കുന്നത്. ഇരുവരും ക്ലബിലും ഒരുമിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി, ഫ്രഞ്ച് ക്ലബ് പി എസ് ജി എന്നിവരും നിക്കോയെ സ്വന്തമാക്കാൻ രംഗത്ത് എത്തിക്കഴിഞ്ഞു.
ചെൽസിയും പിഎസ്ജിയും നിക്കോയെ പണമിട്ട് മൂടാൻ തയ്യാറാണെന്നാണ് സ്പാനിഷ് മാധ്യമം സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെൽസിയും പിഎസ്ജിയും ഓഫർ ചെയ്ത തുക നൽകാൻ ബാഴ്സലോണയ്ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. സാമ്പത്തിക പ്രതിസന്ധിയും വേജ് ബിൽ നിയന്ത്രണവും നേരിടുന്ന ബാഴ്സലോണയ്ക്ക് അത്ലറ്റിക്കോ താരത്തിന്റെ നിലപാട് നിർണായകമാവും. പ്രതിസന്ധികൾക്കിടെയും ഭേദപ്പെട്ടൊരു ഓഫർ ബാഴ്സലോണ നൽകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുൾ.
നിക്കോ വില്യംസ് ബാഴ്സയുടെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ വരുന്ന സീസണിൽ ഏറ്റവും മാരകമായ മുന്നേറ്റ ജോഡിയെ കാംപ് നൌവിൽ കാണാൻ ബാഴ്സലോണ ആരാധകർക്ക് കഴിയും.
0 അഭിപ്രായങ്ങള്‍