Ads

header ads

ഐഎസ്എല്ലിൽ ഇക്കൊല്ലവും ക്ലബുകൾക്ക് തരം താഴ്ത്തൽ ഇല്ല

 ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർദേശങ്ങൾ വീണ്ടും കാറ്റിൽപ്പറത്തി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. എ എഫ് സി നിയമങ്ങൾ ലംഘിച്ച് ഐ എസ് എല്ലിൽ ഇത്തവണയും ക്ലബുകൾക്ക് തരം താഴ്ത്തൽ ഉണ്ടാവില്ല. 

no relgation in ISL next season

എ എഫ് സിയുടെ റോഡ് മാപ് അനുസരിച്ച് 2024-25 സീസൺ മുതൽ ഐ എസ് എല്ലിൽ തരംതാഴ്ത്തൽ നടപ്പാക്കണം എന്നാണ്. എന്നാൽ ഈ നിർദേശം ഇത്തവണയും നടപ്പാക്കേണ്ടെന്ന് ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ യോം തീരുമാനിക്കുകയായിരുന്നു. 

എഎഫ്സി റോഡ് മാപ്പ് അനുസരിച്ച് ഐ എസ് എല്ലിൽ തരംതാഴ്ത്തൽ പ്രക്രിയ നടപ്പാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐ ലീഗ് ക്ലബുകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എ ഐ എഫ് എഫിന്റെ പുതിയ തീരുമാനത്തോട് ഐ ലീഗ് ക്ലബുകൾ എങ്ങനെ പ്രതീകരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. 

2023-24 സീസണിൽ ഐ ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു. ഇക്കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്പോർട്ടിംഗും മാനദണ്ഡങ്ങൾ പാലിച്ചാൽ വരുന്ന സീസണിൽ  ഐ എസ് എല്ലിൽ കളിക്കും.

 ഇതോടെ ഐ എസ് എല്ലിലെ ടീമുകളുടെ എണ്ണം പതിമൂന്നായി ഉയരും. കൊൽക്കത്തയിൽ നിന്ന് മാത്രം മൂന്ന് ക്ലബുകൾ ഐഎസ്എല്ലിൽ കളിക്കുന്ന പ്രത്യേകതയും വരുന്ന സീസണിനുണ്ടാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍