Ads

header ads

പെപ്പിന് കപ്പടിക്കാൻ പുതിയ വിംഗർ

Pep Guardiola has new player at Man City, Savio joins the club & the cool gesture that makes fans nostalgic

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്. കിരീടം നേടുന്നതിനെക്കാൾ പ്രയാസമാണ് കിരീടം നിലനിർത്തുകയെന്ന് ഏറ്റവും നന്നായി അറിയുന്ന കോച്ചാണ് പെപ് ഗാർഡിയോള. ഇതുകൊണ്ടുതന്നെ വരുന്ന സീസണിലേക്ക് പുതിയൊരു വജ്രായുധത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ് സ്പാനിഷ് കോച്ച്.

 ബ്രസീലിയൻ വിംഗർ സാവിയോ മൊറെയ്റ ഡി ഒലിവെയ്റ എന്ന സാവീഞ്ഞോയെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സ്പാനിഷ് ലീഗിൽ ചരിത്രത്തിൽ ആദ്യമായി ജിറോണ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സാവീഞ്ഞോ. സിറ്റിയിൽ റിയാദ് മെഹറസ് അണിഞ്ഞിരുന്ന ഇരുപത്തിയാറാം നമ്പർ ജഴ്സിയാണ് സാവീഞ്ഞോയ്ക്ക് നൽകിയിരിക്കുന്നത്. 


ഏതൊരു താരത്തിന്റെയും സ്വപ്നമാണ് സിറ്റിയിൽ കളിക്കുക എന്നത് എന്നാൽ റിയാദ് മെഹറസുമായി തന്നെ താരതമ്യം ചെയ്യരുതെന്നും സാവിഞ്ഞോ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട താരമായ മെഹറസ് തനിക്കെന്നും പ്രചോദമായിരുന്നുവെന്നും , ക്ലബിൽ ഇരുപത്തിയാറാം നമ്പർ ജഴ്സി കിട്ടിയതിൽ സന്തോഷമെന്നം സാവീഞ്ഞോ വ്യക്തമാക്കുന്നു.

 ജിറോണയ്ക്കായി 42 മത്സരങ്ങളിൽ കളിച്ച ബ്രസീലിയൻതാരം പതിനൊന്ന് ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കി. കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാവീഞ്ഞോ, കോപ്പയിൽ നാല് മത്സരങ്ങളിൽ കളിക്കുകയും പരാഗ്വേയ്ക്കെതിരെ ഗോൾ നേടുകയും ചെയ്തു.



Manchester City wants to continue their dominance in the Premier League as they look forward to the upcoming season by trying to win a fifth consecutive league title. They have just won four consecutive Premier League titles under Pep Guardiola, an achievement no team has reached. The club has now signed a player that will make them even stronger. Man City announced the signing of Sávio Moreira De Oliveira, Savinho, who was borned in São Mateus Brazil.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍