Ads

header ads

പ്ലെയർ റേറ്റിംഗ് : മെസ്സി ശോകം; താരമായി എമി മാർട്ടിനസ്

Emi Martínez stars as Argentina beat Ecuador on penalties at Copa América

ഇക്വഡോറിന്റെ അതിശക്തമായ വെല്ലുവിളി അതിജീവിച്ച് അർജന്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലിലേക്ക് മുന്നേറിയിക്കുകയാണ്. പെനാൽറ്റി ഷൂട്ടൌട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് അർജന്റീനയുടെ ജയം. നിശ്ചിതസമയത്ത് ഇരുടീമും ഓരോഗോൾവീതം നേടി. ഇക്വഡോറിന്റെ എന്നെർ വലൻസിയ മത്സരത്തിനിടെ കിട്ടിയ പെനാൽറ്റി പാഴാക്കിയില്ലായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനേ.

പെനാൽറ്റി ഷൂട്ടൌട്ടിലെ ആദ്യ കിക്ക് നായകൻ ലിയണൽ മെസ്സി പാഴാക്കി. മെസ്സിയുടെ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ഇതിന് ശേഷം ഇക്വഡോറിന്റെ രണ്ട് കിക്കുകൾ തട്ടിയകറ്റിയ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയെ രക്ഷിച്ചത്. ഷൂട്ടൌട്ടിൽ ഏഞ്ചൽ മെന , അലൻ മിൻഡ എന്നിവരുടെ കിക്കുകളാണ് എമി മാർട്ടിനസ് തട്ടിയകറ്റിയത്.  ജൂലിയൻ അൽവാരസ്, അലക്സിസ് മക് അലിസ്റ്റർ, ഗോൺസാലോ മോണ്ടിയേൽ, നിക്കോളാസ് ഓട്ടമെൻഡി എന്നിവർ ഷൂട്ടൌട്ടിൽ അർജന്റീനയ്ക്കായി ഗോളുകൾ നേടി.

മത്സരത്തിൽ അർജന്റൈൻ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇ എസ് പി എൻ നൽകിയ റേറ്റിംഗ് പരിശോധിക്കുകയാണ് ഈ വീഡിയോയിൽ. പത്തിൽ ഒൻപത് റേറ്റിംഗ് പോയിന്റ് നേടി എമി മാർട്ടിനസാണ് ഒന്നാംസ്ഥാനത്ത്. പതിനാലാം മിനിറ്റിൽ മികച്ചൊരു സേവ് നടത്തിയ എമി മാർട്ടിനസ് ഷൂട്ടൌട്ടിൽ അക്ഷരാർഥത്തിൽ അർജന്റീനയുടെ രക്ഷകനായി. രണ്ട് സ്പോട്ട് കിക്കാണ് എമി രക്ഷപ്പെടുത്തിയത്. 

ഇതേസമയം നായകൻ ലിയണൽ മെസ്സിക്ക് വെറും അഞ്ച് റേറ്റിംഗ് പോയിന്റാണ് ഇ എസ് പി എൻ നൽകിയിരിക്കുന്നത്. മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന മെസ്സി 32 തവണ മാത്രമാണ് ആകെ പന്ത് ടച്ച് ചെയ്തത്. 2011ന് ശേഷം മെസ്സിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ഷൂട്ടൌട്ടിൽ പെനാൽറ്റി പാഴാക്കിയിട്ടും പരിക്കുമാറിയെത്തിയ മെസ്സിയുടെ സാന്നിധ്യം സഹതാരങ്ങൾക്ക് മാനസികമായി നൽകിയ ഊർജം പരിഗണിച്ചാണ് മെസ്സിക്ക് 5 പോയിന്റ് നൽകിയിരിക്കുന്നത്. 

മെസ്സിക്കും ലൌറ്ററോ മാർട്ടിനസിനും കോച്ച് ലിയണൽ സ്കലോണിക്കുമാണ് ഏറ്റവും കുറച്ച് റേറ്റിംഗ് കിട്ടിയിരിക്കുന്നത്. സ്കലോണിക്കും ലൌറ്ററോയ്ക്കു അഞ്ച് പോയിന്റ് വീതമാണുള്ളത്. 

നഹ്വേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ എന്നിവർക്ക് ആറ് പോയിന്റ് വീതം കിട്ടിയപ്പോൾ നിക്കോളാസ് ഗോൺസാലസ്,  അലക്സിസ് മക് അലിസ്റ്റർ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്ക് ഏഴ് പോയിന്റ് വീതം കിട്ടി. 

എൻസോ ഫെർണാണ്ടസിന് ഇ എസ് പി എൻ നൽകിയിരിക്കുന്നത് അഞ്ച് പോയിന്റാണ്. പകരക്കാരനായി ഇറങ്ങിയ ജൂലിയൻ അൽവാരസിന് ആറ് പോയിന്റ് നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍