കോപ്പ അമേരിക്ക ഫൈനലിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന കിരീടപ്പോരിൽ കൊളംബിയയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുട എതിരാളികൾ. അമേരിക്കയിലെ മയാമിയിലാണ് ഫൈനൽ.
സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. കൊളംബിയ സെമിയിൽ ഏകപക്ഷീയമായ ഒരുഗോളിന് ഉറുഗ്വേയെ തോൽപിച്ചു.
കോപ്പ ഫൈനലിൽ അർജന്റൈൻ ടീമിൽ മാറ്റം ഉണ്ടാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സെമിയിൽ കാനഡയ്ക്കെതിരെ കളിച്ച ലൈനപ്പ് നിലനിർത്താനാണ് കോച്ച ലിയണൽ സ്കലോണിയുടെ തീരുമാനം. ഇങ്ങനെയെങ്കിൽ ഫൈനലിൽ അർജന്റൈൻ സ്ക്വാഡ് എങ്ങനെയെന്ന് നോക്കാം.
ഗോൾകീപ്പറർ എമിലിയാനോ മാർട്ടിനസിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാവില്ലെന്ന് ഉറപ്പാണ്. പ്രതിരോധത്തിലേക്ക് വന്നാൽ വിംഗ് ബാക്കുകളായി മോണ്ടിയേലും ടാഗ്ലിയാഫിക്കോയും സെന്റർ ബാക്കുകളായി ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും ടീമിൽ ഇടംപിടിക്കും.
മധ്യനിരയിൽ അലക്സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരായിരിക്കും ആദ്യ ഇലവനിലെത്തുക. മുന്നേറ്റത്തിൽ ലിയണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരസ് എന്നിവർ കളിക്കും. അർജന്റീനയുടെ സാധ്യതാ ടീം ഇങ്ങനെയാണ്.
Argentine line up for Copa America Final: Emiliano Martinez; Gonzalo Montiel, Cristian Romero, Lisandro Martinez, Nicolas Tagliafico; Rodrigo De Paul, Enzo Fernandez, Alexis Mac Allister; Lionel Messi, Julian Alvarez and Di Maria
0 അഭിപ്രായങ്ങള്‍