Ads

header ads

2014ൽ ജർമ്മനിയോട് തകർന്നടിഞ്ഞ ബ്രസീൽ താരങ്ങൾ ഇപ്പോൾ എവിടെ?

 

Ten years ago in July, Germany slaughtered Brazil in the semi-finals of the World Cup. 9th July 2014 to be exact.

പത്തുവർഷം മുൻപൊരു ജൂലൈയിലാണ് ജ‍ർമ്മനി ലോകകപ്പ് സെമി ഫൈനലിൽ ബ്രസീലിനെ കശാപ്പ് ചെയ്തത്. കൃത്യമായി പറഞ്ഞാൽ 2014 ജൂലൈ ഒൻപതിന്. ഫൈനൽ മോഹവുമായി ഇറങ്ങിയ ബ്രസീലിനെ തോമസ് മുള്ളർ, മിറോസ്ലാവ് ക്ലോസെ, ടോണി ക്രൂസ്, സാമി ഖെദീര, ആന്ദ്രേ ഷ്രൂൾ എന്നിവരായിരുന്നു ജ‍ർമ്മനിയുടെ സ്കോറർമാർ. ക്രൂസും ഷ്രൂളും ഇരട്ടഗോളുമായി ബ്രസീലിന്റെ അപമാന ഭാരം വർധിപ്പിച്ചു. കളിതീരുന്നതിന് തൊട്ടുമുന്നെ ഓസ്കാറാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്. പത്തുവർഷത്തിനിപ്പുറം അന്നത്തെ ബ്രസീൽ താരങ്ങൾ ഇപ്പോൾ എവിടെ എന്ത് ചെയ്യുകയാണെന്ന് അന്വേഷിക്കുകയാണ് പന്തോളം.

ജൂലിയോ സെസാർ ആയിരുന്നു ഗോൾകീപ്പർ. ഇന്റർ മിലാൻ , ബെൻഫിക്ക തുടങ്ങിയ പ്രധാന ടീമുകളുടെ ഗോളിയായിരുന്ന സെസാർ 2018ൽ ഫ്ലെമംഗോയിൽ നിന്ന് വിരമിച്ചു. അന്നത്തെ മത്സരത്തിന് ശേഷം തന്നെ വിരമിക്കാൻ തോന്നിയെന്നും ജർമ്മനിയോടേറ്റ തോൽവിയുടെ ആഘാതം ഒരിക്കലും മറക്കില്ലെന്നുമായിരുന്നു 2021ൽ ജൂലിയോ സെസാർ പറഞ്ഞത്.


ഡിഫൻഡ‍ർമാരിലേക്ക് വന്നാൽ, എ സി മിലാൻ , റോമ, മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന മൈക്കോൺ സാൻമാരിനോ ലീഗിലാണ് നാൽപത്തിയൊന്നാം വയസ്സിൽ കളിക്കുന്നത്. ബ്രസീലിയൻ രണ്ടാം ഡിവിഷൻ ക്ലബിൽ കളിച്ച മൈക്കോ ഇറ്റലിയിലെയും ചെറിയ ടീമുകൾക്കായി പന്തുതട്ടി. ചെൽസി, ബെൻഫിക്ക, പി എസ് ജി ക്ലബുകളുടെ താമരായിരുന്ന മുപ്പത്തിയേഴുകാരനായ ഡേവിഡ് ലൂയിസ് 2021 മുതൽ ഫ്ലെമംഗോയുടെ താരം. നാൽപതുകാരനായ ഡാന്റെ 2016 മുതൽ ഫ്രഞ്ച് ക്ലബ് നീസിന്റെ താരമാണ്. സെമിതോൽവിക്ക്ശേഷം ഡാന്റെ ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല. 

റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച ലെഫ്റ്റ് ബാക്കുമാരിൽ ഒരാളായ മാർസലോ 2022ൽ ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിലേക്ക് ചേക്കേറി. ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിലാണ് അവസാനം കളിച്ചത്. സെമിയിൽ ജർമ്മനിക്കെതിരെ ഏകഗോൾ നേടിയ ഓസ്കാർ നിലവിൽ ചൈനീസ് ക്ലബിന്റെ താരമാണ്. ചെൽസിയിൽ കളിച്ചിട്ടുള്ള ഓസ്കാറിനെ 2014ന് ശേഷം ബ്രസീൽ ടീമിലേക്ക് വിളിച്ചിട്ടില്ല. 

മുപ്പത്തിയാറുകാരനായ ലൂയിസ് ഗുസ്താവോ ബ്രസീൽ ക്ലബ് സാവോ പോളോയുടെ താരമാണ്. ബയേൺ മ്യൂണിക്ക്, അൽ നസ്ർ , മാഴ്സെ ക്ലബുകളിൽ കളിച്ചാണ് ഗുസ്താവോ സാവോപോളോയിൽ തിരിച്ചെത്തിയത്. മുപ്പത്തിയൊൻപതുകാരനായ ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റി വിട്ട് 2022ൽ അത്‍ലറ്റിക്കോ പരാനെൻസിലെത്തി. ലൂയിസ് ഫിലിപെ സ്കോളാരി പരിശീലപ്പിക്കുന്ന ടീമിൽ 2024 അവസാനം വരെയാണ് ഫെർണാണ്ടീഞ്ഞോയുടെ കരാർ. ഫ്ലുമിനെൻസിന്റെ എക്കാലത്തേയും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായ ഫ്രെഡ് 2022ൽ വിരമിച്ചു. ബ്രസീൽ ക്ലബിന് വേണ്ടി 382 കളിയിൽ 199 ഗോൾ നേടിയിട്ടുണ്ട്. 

2026വരെ അത്‍ലറ്റിക്കോ മിനെയ്റോയുമായി കരാറുളള താരമാണ് മുപ്പത്തിയാറുകാരനായ ഹൾക്. 31കാരനായ ബെർണാഡ് ഗ്രീക്ക് ക്ലബ് പനത്തനായിക്കോസിന്റെ താരമാണ്. ജർമ്മനിക്കെതിരെ രണ്ടാം പകുതിയിൽ കളിത്തിലിറങ്ങിയ റാമിറസ് 2020ൽ വിരമിച്ചു. ഇരുപത്തിനാലാം മിനിറ്റിൽ ഫ്രെഡിന് പകരമെത്തിയ വില്യൻ പ്രീമിയർ ലീഗ്ക്ലബ് ഫുൾഹാമിന്റെ താരമാണ്. 35കാരനായ പൗളിഞ്ഞോ കൊറിന്ത്യൻസിന്റെ താരം. 2002ൽ ബ്രസീലിനെ ലോകചാന്പ്യൻമാരാക്കിയ കോച്ച് ലൂയിസ് ഫിലിപെ സ്കോളാരി ഇപ്പോൾ ബ്രസീൽ ക്ലബ് അത്‍ലറ്റിക്കോ മിനെയ്റോയുടെ പരിശീലകൻ.


Summary: Ten years ago in July, Germany slaughtered Brazil in the semi-finals of the World Cup. 9th July 2014 to be exact.Ten years later, Pantolam is investigating where and what the Brazilian players of those days are doing now.


Tags: Brazil Football, Copa America, Fifa World Cup 2014, Brazil Vs Germany, Germany beat Brazil 7-1, Seven Up Brazil, Brazilian players

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍