2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിൽ ആറ് വൻകരകളിലെ 48 ടീമുകളാണ് കളിക്കുക. ഇതുവരെ ഓരോ ലോകകപ്പിലും 32 ടീമുകളാണ് കളിച്ചിരുന്നത്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുക.
യൂറോപ്പിൽ നിന്നാണ് കൂടുതൽ ടീമുകൾ. പതിനാറ് യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിൽ കളിക്കും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും മുൻ ചാമ്പ്യൻമാരായ ബ്രസീലും ഉറുഗ്വേയും കളിക്കുന്ന ലാറ്റിനമേരിക്കയിൽ നിന്ന് ആറ് ടീമുകൾ നേരിട്ടും, ഒരുടീം പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.
യോഗ്യതാ റൌണ്ടിൽ മുന്നിലുള്ള അർജന്റീനയ്ക്കും കൊളംബിയയ്ക്കും കാര്യങ്ങൾ താര്യതമ്യേന എളുപ്പമാണ്. ഇതേസമയം മേഖലയിലെ എല്ലാ ടീമുകൾക്കും ഇപ്പോഴും സാധ്യത ബാക്കിയുണ്ട്. ഈ പശ്ചാത്തലത്തിൽ ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ടീമുകൾ ഏതൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
എ ഐ ടൂളായ കോപിലോട്ട് ആണ് ഈ ടീമുകളെ കണ്ടെത്തിയിരിക്കുന്നത്. ടീമുകളുടെ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ ഐ ടൂൾ പ്രവർത്തിച്ചിരിക്കുന്നത്. ഇതനുസരിച്ച് അർജന്റീന, ബ്രസീൽ, ഉറുഗ്വേ, കൊളംബിയ, ഇക്വഡോർ, ബൊളിവിയ ടീമുകൾ നേരിട്ടും വെനസ്വേല പ്ലേ ഓഫിലൂടെയും ലോകകപ്പിന് എത്തുമെന്ന് എ ഐ പ്രവചിക്കുന്നു. കരുത്തരായ ചിലി, പെറു, പരാഗ്വേ എന്നിവരാണ് ലോകകപ്പ് യോഗ്യത നേടാതെ പുറത്താവുക.
Summary: As CONMEBOL World Cup Qualifiers reach the halfway point, Artificial Intelligence has made a bold prediction on which countries will secure spots for the 2026 World Cup.
0 അഭിപ്രായങ്ങള്‍