Ads

header ads

ഐ ലീഗ് സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള | I-League 2024-25


കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ് സി. സ്പാനിഷ് പരിശീലകൻ അന്റോണിയോ റൂയേഡക്ക് കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തിവരുന്ന ടീം മൂന്നാം ഐ ലീഗ് ട്രോഫിയും ഐ എസ് എൽ എൻട്രിയൂമാണ് ലക്ഷ്യമിടുന്നത്.  

ബാഴ്സലോണ ബി ടീം അംഗമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അബലേഡോ, സെർജിയോ, ഉറുഗ്വൻ താരം മാർട്ടിൻ ഷാവേസ്, മാലി സ്‌ട്രൈക്കർ അഡാമ എന്നി താരങ്ങളൂൾപ്പെടെ എക്സ്പീരിയൻസ്ഡ് ഇന്ത്യൻ പ്ലേയർസിന്റെയും യങ് ടാലന്റ്സിന്റെയും ഒരു കൂട്ടമാണ് ഗോകുലം ഈ സീസണിൽ അവതരിപ്പിക്കുന്നത്. 

 വി പി സുഹൈർ, മൈക്കിൾ സൂസെരാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ, ഗോൾ കീപ്പർ ഷിബിൻ ഉൾപെടെയുള്ള പരിചയസമ്പന്നർക്കൊപ്പം എമിൽ ബെന്നി, രാഹുൽ രാജു,  തർപ്യൂയ, അതുൽ, നിതിൻ തുടങ്ങിയുവതാരങ്ങളും ഒരുപാടുണ്ട് ടീമിൽ. മലയാളി താരങ്ങൾക്ക് മറ്റെല്ലാ സീസനിലെയും പോലെ ഈ സീസണിലും ടീമിൽ വലിയ സ്ഥാനമുണ്ട്, 24 പേരുടെ സ്ക്വാഡിൽ ഇത്തവണ 11 മലയാളിതാരങ്ങളുണ്ട്.


സ്ക്വാഡ് 

ഗോൾ കീപ്പേർസ് :--

ഷിബിൻരാജ് 

അവിലാഷ് പൗൾ 

ബിഷോർജിത്ത് 


ഡിഫൻഡേഴ്‌സ് :--

സലാം രഞ്ജൻ സിങ് 

അതുൽ 

നിധിൻ

അഖിൽ പ്രവീൺ 

രാഹുൽ ഗോഖർ 

മഷൂർ ഷെരീഫ്

ബിബിൻ അജയൻ 

സെബാസ്റ്റ്യൻ 


മിഡ്‌ഫീൽഡേഴ്സ് :--

റിഷാദ് 

അഭിജിത്ത് 

സെർജിയോ ലാമാസ് 

രാഹുൽ രാജു 

മാർട്ടിൻ ഷാവേസ് 

രാംദിൻതാര


സ്‌ട്രൈക്കേഴ്‌സ്:--

രൺജിത് സിംഗ് 

എമിൽ ബെന്നി 

ആബേലഡോ 

അഡാമ 

വി പി സുഹൈർ 

സെന്തമിഴ് 

സൂസൈരാജ് 


ടൂർണമെന്റിൽ മികച്ച ഒരു ഗെയി൦  കാഴ്ചവെക്കാൻ ഞങ്ങൾക്കാകുമെന്ന് വിശ്വസിക്കുന്നു, ചാംപ്യൻഷിപ് നേടുന്നതിന് ആവശ്യമായ പ്ലയെർസ് നമ്മുടെ സ്‌ക്വാഡിലുണ്ട് , കൂടുതൽ പേർ സ്റ്റേഡിയത്തിൽ വന്നു ടീമിനെ സപ്പോർട്ട് ചെയ്യണം ."എന്ന് ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് അന്റോണിയോ റുവേഡ പറഞ്ഞു.


നവംബർ 22 ന് ശ്രീനിധി ഡെക്കാനുമായി ഹൈദരാബാദിലാണ് ഗോകുലത്തിന്റെ ആദ്യമത്സരം.  ഗോകുലം കേരള എഫ് സി  ആദ്യ ഹോം മത്സരത്തിൽ ഐസ്വാൾ എഫ് സിയെ നേരിടും. ഹോം മത്സരങ്ങളെല്ലാം രാത്രി ഏഴു മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍